Tag: cpm activist got attacked
നാളുകൾ നീണ്ടു നിന്ന സംഘർഷങ്ങൾ; പ്രതിഷേധങ്ങൾ, ഹർത്താൽ; വാർത്തകളിൽ നിറഞ്ഞ മുത്താമ്പി ടൗണിലെ കോണ്‍ഗ്രസ് കൊടിമരം ഒടുവിൽ പൊതുമരാമത്ത് വകുപ്പ് പൊലീസ് സഹായത്തോടെ പൊളിച്ചു മാറ്റി
കൊയിലാണ്ടി: മുത്താമ്പിയിൽ ദിവസങ്ങളോളം സംഘർഷാവസ്ഥ സൃഷ്ടിച്ച് സംസ്ഥാന തലത്തിലുൾപ്പടെ ശ്രദ്ധ നേടിയ കൊടിമരം പൊതുമരാമത്ത് വകുപ്പ് പൊളിച്ചു മാറ്റി. മുത്താമ്പി ടൗണിൽ കോൺക്രീറ്റ് ചെയ്ത് സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസ്സ് കൊടിമരമാണ് പൊലീസ് സഹായത്തോടെ മാറ്റിയത്. പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശപ്രകാരമാണ് പൊലീസ് കൊടിമരം പൊളിച്ചു മാറ്റിയത്. ഇന്ന് രാവിലെ ഏഴു മണിയോടെയാണ് പോലീസിന്റെ സഹായത്തോടെ പി.ഡബ്ല്യു.ഡി അധികൃതര്‍ കൊടിമരം
അക്രമത്തിനു പിന്നില്‍ സ്വര്‍ണക്കടത്തല്ല, മുന്‍വൈരാഗ്യം; കല്ലേരിയില്‍ യുവാവിനെ ആക്രമിച്ച സംഭവത്തില്‍ അക്രമികളുടെ മൊഴി
വടകര: കല്ലേരി സ്വദേശിയായ യുവാവിനെ വീട്ടില്‍നിന്ന് വിളിച്ചിറക്കി ആക്രമിച്ചശേഷം കാര്‍ കത്തിച്ചത് വ്യക്തിവൈരാഗ്യം മൂലമെന്ന് അറസ്റ്റിലായ മൂന്നുപേരുടെ മൊഴി. സ്വര്‍ണക്കടത്ത്, സാമ്പത്തിക ഇടപാടുകള്‍ എന്നിവയുമായി ബന്ധപ്പെട്ടാണ് അക്രമമെന്ന പ്രചാരണം ഉണ്ടായെങ്കിലും പരാതിക്കാരനെ പോലെത്തന്നെ ഇതെല്ലാം നിഷേധിക്കുന്ന മൊഴിയാണ് മൂന്നു പേരുടെയും. ഇവരെ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം
ബാലുശ്ശേരിയില്‍ സി.പി.എം പ്രവര്‍ത്തകന് ക്രൂരമര്‍ദ്ദനം; പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമെന്ന് ആരോപണം
ബാലുശ്ശേരി: പാലോളിയില്‍ സി.പി.എം പ്രവര്‍ത്തകന് നേരെ ആള്‍ക്കൂട്ട ആക്രമണം. വാഴയിന്റെ വളപ്പില്‍ ജിഷ്ണുവിനെയാണ് മുപ്പതോളം പേര്‍ അടങ്ങിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. എസ്.ഡി.പി.ഐയുടെ ഫ്‌ളക്‌സ് ബോര്‍ഡ് കീറിയെന്ന് ആരോപിച്ചാണ് സംഘം ജിഷ്ണുവിനെ ആക്രമിച്ചത്. ആക്രമണത്തിന് പിന്നില്‍ എസ്.ഡി.പി.ഐ-ലീഗ് സംഘമാണെന്ന് സി.പി.എം ആരോപിച്ചു. മര്‍ദ്ദനത്തിന് ശേഷം സംഘം ജിഷ്ണുവിന്റെ കയ്യില്‍