Tag: cow
പറമ്പില്‍ കെട്ടിയ പശുവിന് അസ്വസ്ഥത, പിന്നീട് കുഴഞ്ഞുവീണു; ചേമഞ്ചേരിയില്‍ വേനല്‍ച്ചൂട് സഹിക്കാന്‍ കഴിയാതെ കറവപ്പശു ചത്തു
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ വേനല്‍ചൂട് സഹിക്കാന്‍ കഴിയാതെ കറവപ്പശു കുഴഞ്ഞു വീണു ചത്തു. ചേമഞ്ചേരി കക്കാട്ട് മാലതിയുടെ പശുവാണ് ഇന്ന് പുലര്‍ച്ചെ ചത്തത്. വ്യാഴാഴ്ച പറമ്പില്‍ കെട്ടിയ പശുവിന് അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് ഡോക്ടറെ വിളിച്ചുവരുത്തി ചികിത്സ കൊടുത്തിരുന്നു. എങ്കിലും രാത്രിയോടെ വീണ്ടും അസ്വസ്ഥയുണ്ടാവുകയും പുലര്‍ച്ചെയോടെ ചാവുകയായിരുന്നു. ഒരു ലക്ഷം രൂപയോളം കൊടുത്ത് ഒരു മാസം മുമ്പ്
”കാലിനും കൈക്കും നീര് വന്നാണ് തുടങ്ങിയത്; ദിവസങ്ങള്‍ക്കകം പുഴുക്കള്‍ നിറയുന്ന വ്രണമായി മാറി, പേടിപ്പെടുത്തുന്നതാണ് ഈ മേഖലയിലെ പശുക്കള്‍ക്കിടയിലെ രോഗവ്യാപനം” ചര്‍മമുഴ രോഗത്തെക്കുറിച്ച് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകന്‍ പറയുന്നു
അരിക്കുളം: ”കാലിനും കൈക്കും നീര് വന്നതായിരുന്നു തുടക്കം, പിന്നെ രണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ മേലാകെ മുഴപോലെ വന്നു. ദിവസങ്ങള്‍ക്കകം ആ ഭാഗത്തെ രോമം കൊഴിഞ്ഞ് വടത്തിലുള്ള വ്രണമായി മാറി. ഈ വ്രണത്തിലേക്ക് ഈച്ചയും മറ്റും വന്നുനിന്നാല്‍ പുഴുക്കളും നിറയും” ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ രണ്ട് പശുക്കിടാവുകളെ ബാധിച്ച രോഗാവസ്ഥയെക്കുറിച്ച് പറയുകയാണ് അരിക്കുളം ഊട്ടേരിയിലെ ക്ഷീരകര്‍ഷകനായ
ഇതിനകം രോഗം വന്നത് നൂറ്റമ്പതോളം പശുക്കള്‍ക്ക്, പിന്നാലെ കറവവറ്റലും; അരിക്കുളം പഞ്ചായത്തില്‍ ചര്‍മമുഴ രോഗം വ്യാപകമായതോടെ കര്‍ഷകര്‍ ആശങ്കയില്‍
അരിക്കുളം: പഞ്ചായത്തില്‍ പശുക്കളില്‍ ചര്‍മമുഴ രോഗം വ്യാപകമാകുന്നത് ക്ഷീരകര്‍ഷകരെ ആശങ്കയിലാഴ്ത്തുന്നു. ഊരള്ളൂര്‍, ഉട്ടേരി, വാകമോളി തുടങ്ങിയ പ്രദേശങ്ങളിലായി നൂറ്റമ്പതോളം പശുക്കള്‍ക്ക് രോഗം ബാധിച്ചതായി പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ എം.പ്രകാശന്‍ പറഞ്ഞു. കൈകാലുകളില്‍ നീര്‍വീക്കവും പേശികളില്‍ മുഴകള്‍ വന്ന് പഴുത്ത് പൊട്ടിയൊലിക്കുകയും ചെയ്യുന്നതാണ് രോഗലക്ഷണം. ഈച്ചയും കൊതുകുമാണ് രോഗം പരത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്. രോഗം പിടിപെട്ട കറവ
പെരുവട്ടൂരിൽ സ്ലാബ് പൊട്ടി ചതുപ്പു കുഴിയിൽ കുടുങ്ങി പശു; രക്ഷകരായി കൊയിലാണ്ടി അഗ്നി ശമന സേന(ചിത്രങ്ങൾ കാണാം)
പെരുവട്ടൂർ: സ്ലാബ് പൊട്ടി ചതുപ്പു കുഴിയിൽ പശു വീണു, രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. പെരുവട്ടൂർ ജാനകി വില്ലയിൽ പുഷ്പയുടെ പശുവാണു കുഴിയിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടി അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷപ്രവർത്തനം ആരംഭിച്ചു. പൊട്ടിയ സ്ലാബ് മാറ്റി, സമീപത്തെ മണ്ണിടിച്ചു മാറ്റിയും പശുവിനെ സുരക്ഷിതമായി കരയ്ക്കെത്തിക്കുകയായിരുന്നു. രക്ഷ
അയനിക്കാട് ഇടിമിന്നലേറ്റ് കറവപ്പശു ചത്തു
പയ്യോളി: അയനിക്കാട് ഇടിമിന്നലേറ്റ് പശു ചത്തു. കുന്നത്ത് ബിജുവിന്റെ കറവയുള്ള പശുവാണ് ചത്തത്. വെള്ളിയാഴ്ച രാത്രിയിലുണ്ടായ അതിശക്തമായ ഇടിമിന്നലിനെ തുടര്‍ന്നാണ് പശു ചത്തത്. ഏതാണ്ട് രണ്ടരവയസ് പ്രായമുള്ളതാണ് പശു. രാത്രി പത്തരയ്ക്കും പതിനൊന്നുമണിയ്ക്കുമിടയിലായിരുന്നു സംഭവം. ഇടിമിന്നല്‍ കഴിഞ്ഞതിനു പിന്നാലെ പുറത്തിറങ്ങി നോക്കുമ്പോള്‍ പശു ആലയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. മൃഗഡോക്ടര്‍ എത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കുശേഷം പശുവിനെ സംസ്‌കരിച്ചു.