Tag: Congress
തിക്കോടി അടിപ്പാത സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫിലിനെ പൊലീസ് മർദ്ദിച്ചു; കൊയിലാണ്ടി പൊലീസ് സ്റ്റേഷനിൽ സംഘർഷം
തിക്കോടി: തിക്കോടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കണം എന്നാവശ്യപ്പെട്ടു നടന്ന സമരത്തെ തുടര്‍ന്ന് അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.പി ദുല്‍ഖിഫില്‍ ഉൾപ്പടെയുള്ള സമരസമിതി പ്രവർത്തകർക്ക് നേരെ കൊയിലാണ്ടി സ്റ്റേഷനിൽ വെച്ച് പോലീസിൻ്റെ കയ്യേറ്റ ശ്രമം. പോലീസുമായുള്ള ചര്‍ച്ചയ്ക്കിടെ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയായിരുന്നു. സ്‌റ്റേഷനിലെ കസേരയില്‍ ഇരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ദുല്‍ഖിഫിലിനെ പുറത്തേക്ക് വലിച്ചു.
മികവാർന്ന പ്രവർത്തനങ്ങളോടെ അധ്യക്ഷ പദവിയില്‍ മൂന്ന് വർഷം; അഡ്വ: കെ. പ്രവീൺ കുമാറിന് അരിക്കുളത്ത് ആദരം
അരിക്കുളം: ജില്ലാ കോൺഗ്രസ് കമ്മറ്റി അധ്യക്ഷ പദവിയിൽ മൂന്ന് വർഷം പിന്നിട്ട അഡ്വ: കെ. പ്രവീൺ കുമാറിനെ അരിക്കുളം മണ്ഡലം കമ്മറ്റി ധന്യതാപത്രം നൽകി ആദരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡണ്ട് കെ.പി രാമചന്ദ്രൻ ധന്യതാപത്ര സമർപ്പണം നടത്തി. പിന്നിട്ട കാലയളവിൽ കെ.പി.സി.സി നിർദ്ദേശിച്ച പാർട്ടി പരിപാടികൾ കൃത്യമായി നടപ്പിലാക്കൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ കോൺഗ്രസിൻ്റെ
കോൺഗ്രസ്സ് പ്രവർത്തകർ സാമൂഹ്യ നന്മ ലക്ഷ്യമാക്കി പ്രവർത്തിക്കണം; മൂടാടി മണ്ഡലം ക്യാമ്പ് എക്‌സിക്യൂട്ടിവില്‍ കെ.പി.സി.സി സെക്രട്ടറി
മൂടാടി: കോൺഗ്രസ്സ് പ്രവർത്തകർ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെന്ന് പ്രവർത്തിക്കണമെന്നും ജനമനസ്സുകളിൽ ഇടം നേടണമെന്നും കെ.പി.സി.സി സെക്രട്ടറി ഐ.മുസ്സ. അകലാപ്പുഴയില്‍ സംഘടിപ്പിച്ച മൂടാടി മണ്ഡലം ക്യാമ്പ് എക്സിക്യൂട്ടീവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു. യോഗത്തിൽ മൂടാടി മണ്ഡലം പ്രസിഡന്റ് രാമകൃഷ്ണൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക്
‘ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവ്’; മേപ്പയൂരില്‍ സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ കല്പറ്റ നാരായണൻ
മേപ്പയൂർ: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തലമുറകളെ പ്രചോദിപ്പിച്ച് ജനഹൃദയം കീഴടക്കിയ നേതാവാണെന്ന് പ്രശസ്ത സാഹിത്യകാരൻ കല്പറ്റ നാരായണൻ. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംഘടിപ്പിച്ച ഇതിഹാസ ജീവിതത്തിൻ്റെ ഓർമ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവിത കാലത്ത് അദ്ദേഹത്തെ ഇകഴ്ത്തിയവർ മരണാനന്തരം പുകഴ്ത്തുന്നത് കുറ്റബോധം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്ലോക്ക് പ്രസിഡണ്ട്
വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് അരിക്കുളം മാവട്ട് കോൺഗ്രസ് കമ്മറ്റിയുടെ ആദരം
അരിക്കുളം: മാവട്ട് 141 ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ എൽ.എസ്.എസ്, യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ് ടു, നഴ്‌സിംഗ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ ആദരിച്ചു. മേപ്പയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തങ്കമണി ദീപാലയം അധ്യക്ഷത വഹിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശശി ഊട്ടേരി, സി.എം ജനാർദ്ദനൻ
ലീഡറുടെ ഓര്‍മ്മകളില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കെ.കരുണാകരന്റെ 106ാം ജന്മദിനത്തില്‍ മേപ്പയ്യൂരില്‍ അനുസ്മരണ പരിപാടിയുമായി കോണ്‍ഗ്രസ്
മേപ്പയ്യൂര്‍: മുന്‍ മുഖ്യമന്ത്രിയും, കോണ്‍ഗ്രസ്സ് നേതാവുമായിരുന്ന കെ.കരുണാകരന്റെ 106ാം ജന്മദിനത്തില്‍ അനുസ്മരണ പരിപാടിയുമായി മേപ്പയ്യൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി. മേപ്പയ്യൂര്‍ ടൗണില്‍ കരുണാകരന്റെ ഫോട്ടോയ്ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. പരിപാടി ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. കെ.പി.വേണുഗോപന്‍, ആന്തരി ഗോപാലകൃഷ്ണന്‍, ശ്രീ നിലയം
വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ചു; ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റിന് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്
ആയഞ്ചേരി: വാർത്താസമ്മേളനം നടത്തി മാസങ്ങൾക്ക് മുമ്പേ രാജി സന്നദ്ധത പ്രഖ്യാപിച്ച കോൺഗ്രസ് പ്രവർത്തകർക്ക് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്. ആയഞ്ചേരി മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തുണ്ടിയില്‍ ശ്രീധരനാണ് ഡിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് നടപടി സ്വീകരിക്കാതിരിക്കാന്‍ കാരണമുണ്ടെങ്കില്‍ ഏഴു ദിവസത്തിനകം മറുപടി നല്‍കാനാണ് കത്തില്‍ ഡിസിസി പ്രസിഡന്റ്
തൃശ്ശൂരിലേക്ക് പോയത് വേണ്ടത്ര ആലോചിക്കാതെ; വടകരയില്‍ തെറ്റുപറ്റിയെന്നും കെ മുരളീധരൻ
കോഴിക്കോട്: ‘എന്ത് കാര്യവും ആലോചിച്ചു മാത്രമേ ചെയ്യാന്‍ പാടൂള്ളൂവെന്നും ഈ ഇലക്ഷന്‍ തന്നെ പഠിപ്പിച്ചത് ആ വലിയ കാര്യമാണെന്നും മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വടകരയില്‍ തെറ്റുകാരന്‍ ഞാനാണ്. തനിക്ക് അവിടെ നിന്നും പോയി തൃശ്ശൂരില്‍ മത്സരിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ നിന്നും കൊണ്ട് പോയി തോല്‍പിച്ചു എന്ന് തോന്നുണ്ടോ എന്ന മാധ്യമ
രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവാകും, പ്രമേയം പാസാക്കി കോൺഗ്രസ്; വയനാട് സീറ്റ് ഒഴിഞ്ഞേക്കുമെന്നും സൂചന
ന്യൂഡൽഹി: രാഹുൽ ഗാന്ധി ലോക്സഭാ പ്രതിപക്ഷ നേതാവാകും. കോൺഗ്രസിൻ്റെ ലോക്സഭാ കക്ഷി നേതാവായി രാഹുൽ ഗാന്ധിയെ തെരഞ്ഞെടുക്കാനാണ് തീരുമാനം. രണ്ടു സീറ്റുകളില്‍ ജയിച്ച സാഹചര്യത്തില്‍ രാഹുല്‍ വയനാട് മണ്ഡലം ഒഴിയുമെന്നും റായ്ബറേലി നിലനിര്‍ത്തുമെന്നും വിവരമുണ്ട്. മണ്ഡല സന്ദര്‍ശനത്തിനുശേഷമായിരിക്കും തീരുമാനം അറിയിക്കുക. രാഹുല്‍ അടുത്തയാഴ്ച വയനാട്ടിലെത്തും. പിന്നാലെ റായ്ബറേലിയിലും എത്തും. തിങ്കളാഴ്ചയക്കുള്ളില്‍ തീരുമാനമെന്ന് കെ.സി.വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു.
യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം
തിരുവനന്തപുരം: സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട കേസുള്‍പ്പെടെ നാലു കേസിലും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം. ഇതോടെ രാഹുല്‍ ഇന്ന് ജയില്‍ മോചിതനാകും. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി എട്ടാം ദിവസമാണ് രാഹുലിന് നാലു കേസുകളിലും ജാമ്യം ലഭിച്ചിരിക്കുന്നത്. സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷവുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്‌റ് രജിസ്റ്റര്‍