Tag: Congress
മുത്താമ്പിയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം; മൂന്ന് പേര്‍ക്ക് പരിക്ക്
കൊയിലാണ്ടി: മുത്താമ്പി ടൗണില്‍ യൂത്ത് കോണ്‍ഗ്രസ്, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിന്റെ കൊടിമരത്തില്‍ കരി ഓയിലൊഴിച്ചതാണ് സംഭവങ്ങളുടെ
കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടി പ്രകടനം; പാർട്ടി ഓഫീസുകൾ ആക്രമിച്ചതിലും പ്രവർത്തകരെ തല്ലിച്ചതച്ചതിലും പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് കരിദിനം ആചരിച്ചു
കൊയിലാണ്ടി: സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി സമരം നടത്തിയ കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതയ്ക്കുകയും കെ.പി.സി.സി ഓഫീസ് ഉൾപ്പെടെയുള്ള പാർട്ടി സ്ഥാപനങ്ങൾ ആക്രമിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ കോൺഗ്രസ് കരിദിനം ആചരിച്ചു. കറുത്ത തുണി കൊണ്ട് വായ മൂടിക്കെട്ടിക്കൊണ്ട് പ്രവർത്തകർ ടൗണിൽ പ്രകടനം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്
‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കും’; പോലീസിന് മുന്നില്‍ ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്
പേരാമ്പ്ര: നൊച്ചാട് കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തിന് പിന്നാലെ സി.പി.എമ്മുകാരുടെ വീടുകള്‍ ആക്രമിക്കുമെന്ന് പോലീസുകരോട് ആക്രോശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീഡിയോ പുറത്ത്. ‘സകല സി.പി.എമ്മുകാരുടെ വീടും ഞങ്ങള്‍ കയറും ഒരു സംശയവും വേണ്ടെന്നാണ് പോലീസുകാരോട് പ്രവര്‍ത്തകര്‍ പറയുന്നത് വീഡിയോയില്‍ വ്യക്തമാണ്. എന്തു വന്നാലും പ്രശ്‌നമില്ലെന്നും, നൊച്ചാട് കത്തിക്കുമെന്നും മരിക്കാന്‍ തയ്യാറാണെന്നുമാണ് അവര്‍ പറയുന്നത്. പോലീസിന്റെ മുമ്പില്‍ പോലും
കാരയാട് പ്രദേശത്ത് കോൺഗ്രസിനെ കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിച്ച നേതാവ്; കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ച് അരിക്കുളത്തെ കോൺഗ്രസ്
അരിക്കുളം: കാരയാട് പ്രദേശത്ത് കോൺഗ്രസ് പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിച്ച നേതാവും അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായിരുന്ന കിഴൽ കെ.ടി.ഗംഗാധരൻ നായരെ അനുസ്മരിച്ചു. അരിക്കുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ പരിപാടികൾ കാരയാട് കിഴൽ വിട്ട് വളപ്പിലെ സ്മൃതി മണ്ഡപത്തിൽ രാവിലെ നടന്ന പുഷ്പാർച്ചനയോടെയാണ് ആരംഭിച്ചത്. പുഷ്പാർച്ചനയ്ക്ക് ശേഷം
തൃക്കാക്കരയില്‍ വിജയക്കൊടി പാറിച്ച് കോണ്‍ഗ്രസ്; ഉമ തോമസിന്റെ വിജയം കാൽ ലക്ഷവും കടന്ന് ചരിത്ര ഭൂരിപക്ഷത്തോടെ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം നേടി കോണ്‍ഗ്രസ്. മണ്ഡലത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് വിജയിച്ചത്. 25015 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ഉമാ തോമസ് നിയമസഭയിലേക്ക് പോകാനൊരുങ്ങുന്നത്. ഉമാ തോമസിന് 72767 വോട്ടുകളാണ് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് 47752 വോട്ടും എന്‍.ഡി.എ സ്ഥാനാര്‍ത്ഥി എ.എന്‍.രാധാകൃഷ്ണന് 12955
ബപ്പന്‍കാട് റെയില്‍വേ അടിപ്പാത ഇത്തവണ ഉപയോഗിച്ചത് വെറും മൂന്നുമാസം; അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ ധര്‍ണ
കൊയിലാണ്ടി: ബപ്പന്‍കാട് റെയില്‍വേ അടിപ്പാതയിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സൗത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ധര്‍ണ നടത്തി. ഈ വര്‍ഷം മൂന്നു മാസം മാത്രമേ ഇതുവഴി സഞ്ചരിക്കാന്‍ കഴിഞ്ഞുള്ളു. വെള്ളത്തിനടിയിലായതോടെ പാത അടച്ചുപൂട്ടുകയായിരുന്നു. പ്രദേശത്തുകാര്‍ റെയില്‍ പാളം മുറിച്ചുകടന്ന് മറുപുറം കടക്കേണ്ട സ്ഥിതിയാണ്. നേരത്തെ ഇവിടെയുണ്ടായിരുന്ന റെയില്‍വേ ഗേറ്റ് ഒഴിവാക്കിയതിനെ തുടര്‍ന്നാണ് ചെറുവാഹനങ്ങള്‍ക്കും
കൈക്കരുത്ത് കാട്ടി സ്വർണ്ണം കിട്ടി, ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കിയ വിമൽ ഗോപിനാഥിന് കൊയിലാണ്ടിയുടെ ആദരം
കൊയിലാണ്ടി: ദേശീയ പഞ്ചഗുസ്തി മത്സരത്തിൽ ദേശീയ ചാമ്പ്യനായ കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥിന് നാടിൻറെ ആദരം. ഗോവയിൽ നടന്ന രണ്ടാമത് ബി.സി.ഐ ദേശീയ പഞ്ച ഗുസ്തി ചാമ്പ്യൻഷിപ്പിലാണ് കൊയിലാണ്ടി സ്വദേശി വിമൽ ഗോപിനാഥ് സ്വർണ്ണ മെഡൽ നേടി കൊയിലാണ്ടിയുടെ അഭിമാന താരമായത്. മെയ് 18, 19, 20 തിയ്യതികളിലായിരുന്നു മത്സരം. വിമലിനെ കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ്സ്
പാര്‍ട്ടിവിട്ട കോഴിക്കോട്ടെ കോണ്‍ഗ്രസ്സ് – എസ് നേതാക്കളും പ്രവര്‍ത്തകരും എന്‍.സി.പി.യിലേക്ക്; ലയന സമ്മേളനം മെയ് 15 ന്
കൊയിലാണ്ടി: കോഴിക്കോട് ജില്ലയിലെ ഭൂരിപക്ഷം കോണ്‍ഗ്രസ്സ് – എസ്.നേതാക്കളും പ്രവര്‍ത്തകരും 15 ന് നടക്കുന്ന ലയന സമ്മേളനത്തോടെ എന്‍.സി.പിയില്‍ ചേരുമെന്ന് കോണ്‍ഗ്രസ്സ് – എസ്. നേതാക്കള്‍ അറിയിച്ചു. ജില്ലാ പ്രസിഡന്റിന്റെ വ്യാജ ഒപ്പും ജില്ലാ കമ്മിറ്റിയുടെ വ്യാജ മിനുട്‌സ് ലറ്റര്‍ പേഡ് എന്നിവ ഉണ്ടാക്കിയും സഹകരണ ബാങ്കില്‍ നിന്നും വ്യാജ അക്കൗണ്ട് എടുത്ത് പണമിടപാട് നടത്തിയ
സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ ഊരള്ളൂരിൽ അനുസ്മരിച്ചു
അരിക്കുളം: സ്വതന്ത്ര്യ സമര സേനാനിയും മുൻ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി വൈസ് പ്രസിഡന്റുമായ എ.കെ.കൃഷ്ണൻ മാസ്റ്ററെ അനുസ്മരിച്ചു. ഊരള്ളൂരിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി അധ്യക്ഷൻ അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്.മുരളീധരൻ അധ്യക്ഷത വഹിച്ചു. മേപ്പയ്യൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് കെ.പി.വേണുഗോപാൽ, പി.കെ.നാരയണൻ, ടി.ടി.ശങ്കരൻ നായർ, കെ.ഇമ്പിച്ചി അമ്മത്,