Tag: Congress
കോണ്‍ഗ്രസ് ജില്ലാ ആസ്ഥാനമന്ദിരം നാളെ തുറക്കുന്നു; മന്ദിരത്തില്‍ ഉയര്‍ത്താനുള്ള പതാക പാക്കനാര്‍പുരം ഗാന്ധിസദനില് നിന്നും ഏറ്റുവാങ്ങി
കീഴരിയൂർ: ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയ്ക്ക് പുതിയ ആസ്ഥാന മന്ദിരമൊരുങ്ങി. കോഴിക്കോട് മനോരമ ഓഫീസിന് സമീപമുള്ള 35 സെന്റ് സ്ഥലത്ത് ഏഴരക്കോടി രൂപ ചെലവഴിച്ച് നാല് നില മന്ദിരമാണ് ഏപ്രില്‍ 12 ശനിയാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ലീഡര്‍ കെ.കരുണാകരന് സ്മാരക മന്ദിരം എന്ന് നാമകരണം ചെയ്തിട്ടുള്ള കെട്ടിടത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ
മാസപ്പടി വിവാദം; മുഖ്യമന്ത്രി രാജി വെയ്ക്കുക, കുരുടിമുക്കില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്
അരിക്കുളം: മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കുക എന്ന മുദ്രാവാക്യവുമായി അരിക്കുളം മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കുരുടിമുക്കില്‍ പ്രതിഷേധ പ്രകടനം നടന്നു. മാസപ്പടി കേസില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് ശശി ഊട്ടേരി, ബ്ളോക്ക് കമ്മറ്റി ഭാരവാഹികളായ കെ.അഷറഫ് മാസ്റ്റര്‍, ശ്രീധരന്
‘ദൃശ്യം പരിപാടി അരിക്കുളം പഞ്ചായത്ത് ഭരണ സമിതിയുടെ പിടിപ്പുകേടും ഭരണ പരാജയവും മറച്ചുവെക്കാനുള്ള ചെപ്പടിവിദ്യ’; ബഹിഷ്ക്കരണ തീരുമാനവുമായി യു.ഡി.എഫ്
അരിക്കുളം: അരിക്കുളം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദൃശ്യം പരിപാടി രാഷ്ട്രീയവൽക്കരിക്കുന്നുവെന്ന് ആരോപിച്ച് പരിപാടിയുമായി യാതൊരു വിധത്തിലും സഹകരിക്കേണ്ടതില്ലെന്ന് പഞ്ചായത്ത് യു.ഡി.എഫ് യോഗം തീരുമാനിച്ചു. ‘കഴിഞ്ഞ രണ്ട് തവണ സംഘടിപ്പിച്ച പരിപാടിയുടെ കണക്ക് സംഘാടക സമിതി വിളിച്ചു കൂട്ടി അവതരിപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് കഴിഞ്ഞിട്ടില്ല. ഈ ഒരു വിഷയത്തിൽ ഭരണ മുന്നണിയിലെ ഘടകകക്ഷി പ്രവർത്തകർക്കിടയിൽത്തന്നെ മുറുമുറുപ്പുണ്ട്. ആകെയുള്ള 17സബ്ബ്
”സംസ്ഥാനത്ത് ഭരണത്തുടർച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം”; നിലവിലെ വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: സംസ്ഥാനത്ത് ഭരണത്തുടര്‍ച്ചയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണെന്നും, ഇതിനെ മറികടന്ന് കോണ്‍ഗ്രസുകാര്‍ ഐക്യത്തോടെ മുന്നോട്ട് വരുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് കെപിസിസി മുന്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. നിലവിലെ വിവാദങ്ങള്‍ ചായകോപ്പയിലെ കൊടുങ്കാറ്റാണ്. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്, കോണ്‍ഗ്രസുകാരുടെ ഇടയില്‍ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു. തരൂരിന്റെ വിഷയം ഉയര്‍ത്തികൊണ്ടുവരുന്നത്
അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക; പന്തലായനി വില്ലേജ് ഓഫീസിന് മുമ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ്
കൊയിലാണ്ടി: സംസ്ഥാന ബജറ്റിലെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയും അമിതമായ ഭൂനികുതി വര്‍ദ്ധനവ് പിന്‍വലിക്കുക എന്ന ആവശ്യമുന്നയിച്ചുകൊണ്ടും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കൊയിലാണ്ടി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തലായനി വില്ലേജ് ഓഫീസ് ധര്‍ണ്ണ നടത്തി. ചരിത്രത്തിലെങ്ങും കേട്ടുകേള്‍വിയില്ലാത്ത രീതിയിലാണ് ഭൂനികുതി വര്‍ദ്ധനവ് നടപ്പിലാക്കിയിരിക്കുന്നത്. സാധാരണക്കാരുടേയും കര്‍ഷകരുടേയും ജീവിതം ദുസ്സഹമാക്കുന്ന നിലപാടാണ് സര്‍ക്കാറിന്റേതെന്ന് യോഗം ഉദ്ഘാടനം ചെയ്ത് അഡ്വ.
മണക്കുളങ്ങര അപകടത്തിൽ പരിക്ക് പറ്റിയവരോടുള്ള അവഗണന അവസാനിപ്പിക്കുക; ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാൻ സർക്കാറിനെ അനുവദിക്കില്ലെന്ന് അഡ്വ. കെ.പ്രവീൺ കുമാർ
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തില്‍ അനയിടഞ്ഞുണ്ടായ അപകടത്തില്‍ മരണപ്പെട്ടവർക്ക് പരിമിതമായ നഷ്ടപരിഹാരം മാത്രം നൽകി ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാൻ സർക്കാറിനെ അനുവദിക്കില്ലെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ. കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിക്ക് പറ്റിയവർക്ക് ചികിത്സാ സൗകര്യങ്ങൾ ഒരുക്കുന്നതിനും, നഷ്ടപരിഹാരം നൽകുന്നതിനും സർക്കാർ കാണിക്കുന്ന
ഓര്‍മകളില്‍ മായാതെ ഷുഹൈബും മഹേഷും; അനുസ്മരണ സമ്മേളനവുമായി യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റി
ചേമഞ്ചേരി: യൂത്ത് കോൺഗ്രസ്സ് ചേമഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തസാക്ഷി ഷുഹൈബ്, യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മഹേഷ് എന്നിവരുടെ അനുസ്മരണവും യൂണിറ്റ് സമ്മേളനങ്ങളുടെ മണ്ഡലം തല ഉദ്‌ഘാടനവും നടന്നു. യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ആര്‍.ഷഹിൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റംഷീദ് കാപ്പാട് അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് തെൻഹീർ കൊല്ലം മുഖ്യ
”അരിയെവിടെ സര്‍ക്കാരെ” ; റേഷന്‍ സംവിധാനം അട്ടിമറിച്ചതിനെതിരെ കൊയിലാണ്ടിയില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ
കൊയിലാണ്ടി: റേഷന്‍ സംവിധാനം അടിമറിച്ചതിനെതിരെ, റേഷന്‍ കടകള്‍ കാലി – അരിയെവിടെ സര്‍ക്കാരെ എന്ന മുദ്രാവാക്യവുമായി കോണ്‍ഗ്രസ്സ് നേതൃത്വത്തില്‍ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. കെ.പി.സി.സി മെമ്പര്‍ കെ.രാമചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് എന്‍.മുരളീധരന്‍ തൊറോത്ത് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പര്‍മാരായ പിരത്‌നവല്ലി
കോൺഗ്രസ് പ്രവർത്തകന്‍ ഇമ്പിലാശ്ശേരി ഖാദറിന്റെ ഓര്‍മകളില്‍ കാവുന്തറ
കാവുന്തറ: സി.പി.എം ഭൂരിപക്ഷ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടത്തുകയാണെന്നും ന്യൂനപക്ഷങ്ങള വർഗീയ വാദികളായി മുദ്രകുത്തുകയാണെന്നും കാവിൽ പി.മാധവൻ. സജീവ കോൺഗ്രസ് പ്രവർത്തകനും സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന ഇമ്പിലിശ്ശേരി ഖാദറിൻ്റെ അഞ്ചാം ചരമവാർഷികാചാരണത്തിന്റെ ഭാഗമായി കാവുന്തറയില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം നേതാക്കളുടെ അഴിമതിയിലും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് എല്ലാ
കോഴിക്കോട് ജില്ലയില്‍ നാളെ കോണ്‍ഗ്രസ് ഹർത്താല്‍
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ നാളെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ചേവായൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറുമണിവരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്്. ഡി.സി.സി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍, എം.കെ.രാഘവന്‍ എം.പി എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് അട്ടിമറിച്ചുവെന്ന് എം