Tag: collector calicut
Total 1 Posts
‘പോലീസ് വേട്ട തുടര്‍ന്നാല്‍ കൊച്ചിയിലെ പോലെ കോഴിക്കോട്ടും പൊട്ടിക്കും’; മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കലക്ടര്‍ക്ക് ഭീഷണിക്കത്ത്
കോഴിക്കോട്: മാവോയിസ്റ്റുകളുടെ പേരില്‍ കോഴിക്കോട് കലക്ടര്‍ക്ക് ഭീഷണിക്കത്ത്. പിണറായി പൊലീസിന്റെ വേട്ട തുടര്‍ന്നാല്‍ കളമശേരിയില്‍ യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പൊട്ടിച്ചതുപോലെ കോഴിക്കോട്ടും പൊട്ടിക്കുമെന്നാണ് കത്തിലെ ഉള്ളടക്കം. കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിങ്ങിനാണ് ഭീഷണിക്കത്ത് ലഭിച്ചത്. കലക്ടര്‍ കത്ത് സ്‌പെഷ്യല്‍ ബ്രാഞ്ചിന് കൈമാറി. സര്‍ക്കാറിന്റെ നവകേരള സദസ് അടുത്ത ആഴ്ച ജില്ലയില്‍ നടക്കാനിരിക്കെയാണ് മാവോയിസ്റ്റുകളുടെ പേരില്‍ കലക്ടര്‍ക്ക് ഭീഷണിക്കത്ത്.