Tag: Coconut Farmers

Total 2 Posts

തെങ്ങുകളുടെ ക്ഷേമത്തിനായി കൊയിലാണ്ടിയിൽ ‘കേര രക്ഷാവാരം’ പദ്ധതിക്ക് തുടക്കമായി

കൊയിലാണ്ടി: കാർഷിക വികസന, കർഷകക്ഷേമ വകുപ്പിന്റെ 2023-24 വർഷത്തെ കേര രക്ഷാവാരം പദ്ധതി കൊയിലാണ്ടി നഗരസഭാ കൃഷിഭവനിൽ തുടക്കമായി. നടേരി മൂഴിക്ക് മീത്തലിൽ നടന്ന പരിപാടി നഗരസഭാ അധ്യക്ഷ സുധ കിഴക്കേപ്പാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർപേഴ്സൺ കെ.എ.ഇന്ദിര അധ്യക്ഷത വഹിച്ചു. കേരഗ്രാമം വാർഡുകളിലാണ് പയർ വിത്ത് വിതരണവും തെങ്ങുകളുടെ തല വൃത്തിയാക്കി ജൈവ ജീവാണു കുമിൾ

തെങ്ങിൽ കയറാൻ ആളില്ലാത്ത പ്രശ്നം ഇനിയില്ല; നാളികേര കർഷകർക്ക് കൈത്താങ്ങാവാൻ മൂടാടി പഞ്ചായത്തിൽ കേരസൗഭാഗ്യ  പദ്ധതി

മൂടാടി: തെങ്ങിൽ കയറാൻ ആളില്ലാത്തതും കൂലി കൊടുക്കാൻ പണമില്ലാത്തതുമായ കേരകർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരവുമായി മൂടാടി ഗ്രാമപഞ്ചായത്ത്. 2023-24 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന കേരസൗഭാഗ്യ പദ്ധതി നടപ്പാക്കുന്നതിലൂടെയാണ് നാളികേര കർഷകരുടെ പ്രശ്നങ്ങൾക്ക് ഒറ്റയടിക്കുള്ള പരിഹാരം കാണുന്നത്. കൃഷിഭവൻ മൂടാടി കാർഷിക കർമസന മുഖാന്തിരമാണ് പദ്ധതി നടപ്പാക്കുന്നത്. തെങ്ങ് കയറ്റ തൊഴിലാളികളെ കർമ്മ സേനയിൽ രജിസ്റ്റർ