Tag: Cheruvannur
പുറക്കാമല ഖനനം; ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ മൗനം വെടിയണമെന്ന് സി.പി.എ അസീസ്
ചെറുവണ്ണൂര്‍: പുറക്കാമല പ്രദേശത്ത് ഖനനം നടത്തി നൂറുകണക്കിന് കുടുംബങ്ങളുടെ ശുദ്ധവായുവും മണ്ണും ജലവും നഷ്ടപ്പെടുത്താനുള്ള ക്വാറി മാഫിയയുടെ നീക്കത്തിനെതിരെ ജനരോഷം ആളിപ്പടരുമ്പോള്‍ നിശ്ശബ്ദനായിരിക്കുന്ന പേരാമ്പ്ര എം.എല്‍.എ ടി.പി രാമകൃഷ്ണന്‍ മൗനം വെടിയണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം സി.പി.എ അസീസ്. ജനകീയ പ്രക്ഷോഭത്തിന്റെ പേരില്‍ നിരപരാധികളെപ്പോലും കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്ന പോലീസ് നടപടി
നല്ലളം ചെറുവണ്ണൂര്‍ സ്‌കൂള്‍ ഓഫീസ് കുത്തിത്തുറന്ന് ലാപ്‌ടോപ്പും ക്യാമറയും മോഷ്ടിച്ചു; ഒളിവിലായിരുന്ന പ്രതി പതിനൊന്നു വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍
കോഴിക്കോട്: 2013ല്‍ നല്ലളം ചെറുവണ്ണൂര്‍ സ്‌കൂളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട കേസില്‍ 11 വര്‍ഷങ്ങള്‍ക്കുശേഷം പ്രതി പിടിയില്‍. മണ്ണൂര്‍ മാമ്പയില്‍ വീട്ടില്‍ സുബീഷ് ആണ് പിടിയിലായത്. ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ് ടോപ്പ്, ക്യാമറ തുടങ്ങിയവയാണ് പ്രതി മോഷ്ടിച്ചത്. മോഷണം നടന്ന സ്ഥലത്ത് നിന്നും പോലീസ് ശേഖരിച്ച വിരലടയാള രേഖകള്‍ പരിശോധിച്ചാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
പലവിധ രോഗങ്ങളുമായി വന്നവര്‍ മടങ്ങിയത് ആശ്വാസം നിറഞ്ഞ മുഖവുമായി; വയോധികര്‍ക്ക് സഹായകരമായി ചെറുവണ്ണൂരിലെ ആയുഷ് മെഡിക്കല്‍ ക്യാമ്പ്
ചെറുവണ്ണൂര്‍: കാല്‍മുട്ടുവേദനയും കൈമുട്ടുവേദനയും തുടങ്ങി പ്രായത്തിന്റേതായതും അല്ലാത്തതുമായ പലവിധ ബുദ്ധിമുട്ടുകളുമായെത്തിയ നിരവധി പേര്‍ക്കാണ് ചെറുവണ്ണൂരില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് സഹായമായത്. ഗ്രാമപഞ്ചായത്ത് സര്‍ക്കാര്‍ മാതൃക ഹോമിയോപ്പതി ഡിസ്‌പെന്‍സറി ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ഹോമിയോ ഡിസ്‌പെന്‍സറി യോഗ ഹാളിലായിരുന്നു ക്യാമ്പ് നനടന്നത്. ക്യാമ്പ് രാവിലെ പത്തുമണിക്കാണ് പറഞ്ഞിരുന്നതെങ്കിലും
ചെറുവണ്ണൂര്‍ ടൗണില്‍ നിരവധി കടകളിലടക്കം വെള്ളംകയറി; ഗതാഗതവും തടസപ്പെട്ടു- വീഡിയോ കാണാം
ചെറുവണ്ണൂര്‍: കനത്ത മഴയില്‍ ചെറുവണ്ണൂര്‍ ടൗണില്‍ വെള്ളം കയറി. മേപ്പയ്യൂര്‍ റോഡ് മുതല്‍ മുയിപ്പോത്ത് റോഡ് വരെയുള്ള ഭാഗത്ത് വെള്ളക്കെട്ടാണ്. മേപ്പയ്യൂര്‍ റോഡില്‍ ഇരുഭാഗത്തുമുള്ള കടകളിലും വെള്ളം കയറിയിട്ടുണ്ട്. കണ്ടീത്താഴ റോഡിലേക്കും വെള്ളക്കെട്ടുണ്ട്. ഇതുവഴി വാഹനങ്ങള്‍ കടന്നുപോകാന്‍ പ്രയാസം നേരിടുകയാണ്. മുയിപ്പോത്ത് കക്കറമുക്ക് റോഡിലും വലിയ തോതില്‍ വെള്ളം കയറിയിട്ടുണ്ട്. ഒതയോത്ത് ഭാഗത്ത് വെള്ളക്കെട്ടുകാരണം വാഹനങ്ങള്‍ക്ക്
ഭരണ സ്തംഭനം എന്ന പേരില്‍ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരം; ഭരണത്തെ തുരങ്കം വെക്കാനുള്ള ഇതുപക്ഷ ശ്രമം ജനങ്ങള്‍ തള്ളിക്കളയണമെന്നും യൂത്ത് കോണ്‍ഗ്രസ്
ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഭരണ സ്തംഭനം എന്ന പേരില്‍ ഇടതുപക്ഷം നടത്തുന്നത് പ്രഹസന സമരമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഗ്രാമപഞ്ചായത്തിലെ ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളായ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ എന്നീ സ്ഥാനങ്ങളില്‍ എല്‍.ഡി.എഫ് ജനപ്രതിനിധികളാണ് ഉള്ളത്. എ.ഇ, കൃഷി ഓഫീസര്‍ തുടങ്ങിയ സുപ്രധാന പോസ്റ്റുകള്‍ സംസ്ഥാന ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച്
ചെളിക്കുളമായി ചെറുവണ്ണൂര്‍ കാരയില്‍നട കൂറൂരകടവ് റോഡ്; വാഴ നട്ട് പ്രതിഷേധവുമായി ബി.ജെ.പി
ചെറുവണ്ണൂര്‍: കാരയില്‍നട കൂറൂരകടവ് മണ്‍പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വാഴനട്ട് പ്രതിഷേധം. ഓട്ടുവയല്‍-കാരയില്‍നട-കുറൂരകടവ്-അറക്കല്‍ കടവ് റോഡിലാണ് ബി.ജെ.പി ജില്ലാ കമ്മിറ്റിയംഗം കെ.കെ.രജീഷ് പ്രതിഷേധിച്ചത്. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ട്, 14, 15 വാര്‍ഡുകളില്‍ക്കൂടി കടന്നുപോകുന്ന റോഡാണിത്. നിരവധി കുടുംബങ്ങള്‍ ആശ്രയിക്കുന്ന വഴിയാണിത്. ഈ പാതയുടെ ഒരു ഭാഗത്ത് പാറപ്പുറം കാരയില്‍ നട ചെറുവണ്ണൂര്‍ റോഡ് കടന്നുപോകുന്നുണ്ട്. മധ്യത്തിലൂടെ ആവള
മുയിപ്പോത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത കേസ്; ഏഴ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചെറുവണ്ണൂര്‍: മുയിപ്പോത്ത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്ത കേസില്‍ ഏഴ് യു.ഡി എഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുയിപ്പോത്തെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ മൈന്തൂര്‍കുനി അബ്ദുറഹിമാന്‍, മൈന്തൂര്‍ ബഷീര്‍, പീച്ചങ്കിയില്‍ മജീദ്, തോട്ടുവാഴക്കുനി അഹമ്മദ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരായ നന്മന വിനോദന്‍ മുതലക്കുഴി മൊയ്തി, തട്ടാത്ത് കണ്ടി മീത്തല്‍ അബ്ദുള്‍ ലത്തീഫ് എന്നിവരെയാണ് മേപ്പയ്യൂര്‍ പോലീസ് അറസ്റ്റു ചെയ്തത്.
സാമ്പത്തികവിഹിതം വെട്ടിക്കുറച്ചതിലും ക്ഷേമ പെന്‍ഷനുകള്‍ യഥാവിധി നല്‍കാത്തതിലും പ്രതിഷേധം; ചെറുവണ്ണൂര്‍ പഞ്ചായത്തിന് മുമ്പില്‍ മുസ്‌ലിം ലീഗ് ധര്‍ണ്ണ
ചെറുവണ്ണൂര്‍: കേരള സര്‍ക്കാര്‍ ത്രിതല പഞ്ചായത്തുകള്‍ക്കുള്ള സാമ്പത്തികവിഹിതം വെട്ടിക്കുറച്ച നടപടിയിലും, ക്ഷേമ പെന്‍ഷനുകള്‍ യഥാവിധി നല്‍കാനുള്ള ഫണ്ട് നല്‍കാത്തതിലും പ്രതിഷേധിച്ച് ചെറുവണ്ണൂരില്‍ മുസ്ലിം ലീഗ് മെമ്പര്‍മാര്‍ ധര്‍ണ്ണ നടത്തി. പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ പി.കെ.മൊയ്തീന്‍ മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തുന്നു. കരീംകോച്ചേരി ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജിത്ത്.എന്‍.ടി, സി.പി.കുഞ്ഞമ്മത് ബാലകൃഷ്ണന്‍, പി.കുഞ്ഞമ്മത്, എന്‍.കെ.ഇബ്രായി, സുബൈദ
പത്തൊമ്പതാം വയസില്‍ സൈന്യത്തിലേക്ക്, അര്‍ബുദത്തോട് മല്ലിട്ടപ്പോഴും രാജ്യത്തിനായി പൊരുതി; ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക് ജന്മനാടിന്റെ യാത്രാമൊഴി
ചെറുവണ്ണൂര്‍: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ചെറുവണ്ണൂര്‍ സ്വദേശി ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച മൃതദേഹം രാത്രി 10മണിയോടെ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. രാജേഷിനെ അവസാനമായി കാണാന്‍ നിരവധി പേരാണ് ചെറിയ തൃപ്പണംകോട്ട് ശ്രീനിലയത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെയോടെയായിരുന്നു രാജേഷ് നായരുടെ മരണം. അര്‍ബുദ
”നൈതിക്കിന് ഒന്നാം വയസില്‍ കിട്ടിയ കൂട്ടുകാരന്‍, അഞ്ച് വര്‍ഷത്തിനിപ്പുറവും ഇവര്‍ ചങ്കാണ്” ചെറുവണ്ണൂര്‍ സ്വദേശിയായ നൈതിക്കും കാക്കയും തമ്മിലുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ചറിയാം
കുഞ്ഞിന്റെ കയ്യിലെ അപ്പം തട്ടിപ്പറയ്ക്കുന്ന കാക്കമ്മയുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ചെറുവണ്ണൂര്‍ സ്വദേശിയും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെ ജീവനക്കാരനുമായ ഷിജു.ടി.പിയുടെ വീട്ടില്‍ കുഞ്ഞിനു കൂട്ടുകാരനായ കാക്കയെയാണ് നമുക്ക് കാണാനാവുക. ഷിജുവിന്റെ മകന്‍ നൈതിക്കും കാക്കയും തമ്മിലാണ് അപൂര്‍വ്വമായ ഈ കൂട്ട്. നൈതിക്കിന് ഒരു വയസുള്ളപ്പോള്‍ തുടങ്ങിയതാണ് ഈ ചങ്ങാത്തമെന്ന് ഷിജു കൊയിലാണ്ടി ന്യൂസ് ഡോട്