Tag: Cherupuzha

Total 2 Posts

കടയ്ക്കുമുന്നിൽ നിർത്തിയിട്ട ബെെക്ക് കുത്തിത്തെറിപ്പിച്ചു, ആളുകൾ ചിതറിയോടി; മലപ്പുറം ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം (വീഡിയോ കാണാം)

മലപ്പുറം: നിലമ്പൂര്‍ കരുളായി ചെറുപുഴയില്‍ കാട്ടുകൊമ്പന്റെ പരാക്രമം. ചെറുപുഴയിലെ കടയ്ക്കു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കുത്തിത്തെറിപ്പിച്ചു. ആനയുടെ വരവും ആക്രമണവും കണ്ട് ആളുകള്‍ ഓടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങളൊന്നും സംഭവിച്ചില്ല. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നിലമ്പൂര്‍ കാടുകളോട് ചേര്‍ന്നുകിടക്കുന്ന മേഖലയാണ് കരുളായി. ചെറുപുഴയിലാണ് കാട്ടാന ഇറങ്ങിയത്. ആനയുടെ പരാക്രമത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പേരാമ്പ്ര ന്യൂസ്

ഒരുകാലത്തെ ശുദ്ധജല തടാകം; ഇന്ന് ഒഴുക്ക് നിലച്ച് ചെളിയും പായലും നിറഞ്ഞ നിലയില്‍: ചെറു പുഴ വീണ്ടെടുക്കാന്‍ സമഗ്രപദ്ധതി നടപ്പാക്കണമെന്ന് തുമ്പ പരിസ്ഥിതി സമിതി

കൊയിലാണ്ടി: ഒഴുക്ക് നിലച്ച് ചെളിയും പായലും മൂടിക്കിടക്കുന്ന കീഴരിയൂര്‍ ഗ്രാമ പഞ്ചായത്തിലെ ചെറുപുഴയെ വീണ്ടെടുക്കാന്‍ സമഗ്ര പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് കീഴരിയൂര്‍ തുമ്പ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച പഠന റിപ്പോര്‍ട്ട് പരിസ്ഥിതി സമിതി പ്രവര്‍ത്തകര്‍ പഞ്ചായത്ത് അധികൃതര്‍ക്ക് സമര്‍പ്പിച്ചു. രണ്ട് കൈവഴികളുമായി അകലാപ്പുഴയോട് ചേര്‍ന്ന് ഒഴുകിയിരുന്ന ഈ ശുദ്ധജല തടാകം ഇപ്പോള്‍ നിലനില്‍പ്