Tag: Chemanchery
പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ചേമഞ്ചേരിയിലെ ഹരിതകര്‍മ്മസേനാ അംഗങ്ങളുടെ മക്കളെ അനുമോദിച്ച് ക്ലീന്‍ കേരള കമ്പനി
കൊയിലാണ്ടി: ക്ലീന്‍ കേരള കമ്പനിയുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ ജില്ലയിലെ ഹരിതകര്‍മ്മസേനാ അംഗങ്ങളുടെ മക്കള്‍ക്കുള്ള അനുമോദനവും ക്യാഷ് പ്രൈസ് വിതരണവും നടന്നു. പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാളില്‍ നടന്ന പരിപാടി പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.ഷീല
ഗുരു ചേമഞ്ചേരി പുരസ്‌കാരം ഏറ്റുവാങ്ങി വാദ്യകലാരത്‌നം മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍
ചേമഞ്ചേരി: അന്തരിച്ച നാട്യാചാര്യന്‍ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ പേരിലുള്ള ഗുരു ചേമഞ്ചേരി പുരസ്‌കാരം വാദ്യകലാ രത്‌നം മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് സമ്മാനിച്ചു. ഗോവാ ഗവര്‍ണ്ണര്‍ അഡ്വ. പി. എസ്. ശ്രീധരന്‍ പിള്ളയില്‍ നിന്നുമാണ് മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്. കൊയിലാണ്ടി ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ എം. എല്‍. എ. കാനത്തില്‍ ജമീല അധ്യക്ഷത
മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ ഗോവ ഗവര്‍ണ്ണര്‍ പി.എസ് ശ്രീധരന്‍ പിള്ളയില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങും; ഗുരു ചേമഞ്ചേരി പുരസ്‌കാര സമര്‍പ്പണം ജൂലൈ 16ന്
ചേമഞ്ചേരി: ഗുരു ചേമഞ്ചേരി പുരസ്‌കാര സമര്‍പ്പണം ജൂലായ് 16 ചൊവ്വാഴ്ച നടക്കും. ചെണ്ട വാദന രംഗത്തെ അദ്വിതീയ സാന്നിധ്യം പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാര്‍ക്ക് ഗോവാ ഗവര്‍ണ്ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പുരസ്‌കാരം സമര്‍പ്പിക്കും. ഡോക്ടര്‍ ഒ.വാസവന്‍, കലാമണ്ഡലം ഉണ്ണികൃഷ്ണന്‍, ശിവദാസ് ചേമഞ്ചേരി എന്നിവര്‍ അംഗങ്ങളായ ജൂറിയാണ് പുരസ്‌കാര ജേതാവായി പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിമാരാരെ
ചേമഞ്ചേരിയുടെ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രം അറിയാം; കെ.ശങ്കരന്റെ ‘ചേമഞ്ചേരി- ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമിര്‍ത്ത ഗ്രാം പ്രകാശനം ചെയ്തു
ചേമഞ്ചേരി: സ്വാതന്ത്യസമരത്തിന്റെ ജീന്‍ ഏറ്റുവാങ്ങിയ ഒരു തലമുറയ്ക്ക് ഓര്‍മ്മകള്‍ സമ്മാനിക്കുന്ന മഹത്തായ രചനയാണ് കെ.ശങ്കരന്റെ ‘ ചേമഞ്ചേരി- ‘ആഗസ്റ്റ് വിപ്ലവ സ്ഫുലിംഗം ആടിത്തിമര്‍ത്ത ഗ്രാമം’ എന്ന കൃതിയെന്ന് എഴുത്തുകാരന്‍ കല്‍പ്പറ്റ നാരായണന്‍. പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഭാരതത്തില്‍ ഇത്രയധികം തീക്ഷ്ണമായ സ്വാതന്ത്യസമര പോരാട്ടങ്ങള്‍ നടന്ന മറ്റൊരു ഗ്രാമത്തെ ഉദാഹരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാരതത്തിന്റെ
ലൈബ്രറി വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചേമഞ്ചേരിയില്‍ തുടക്കമായി
ചേമഞ്ചേരി: ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ സ്റ്റോക്ക് രജിസ്റ്റര്‍, കാറ്റ് ലോഗ് എന്നിവയും പടി പടിയായി മൊത്തം ലൈബ്രറി പ്രവര്‍ത്തനങ്ങളും ഒരു വിരല്‍ സ്പര്‍ശത്തില്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഗ്രന്ഥശാലകളില്‍ നിന്നായി അറുപത് പേര്‍
ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ 15ലക്ഷം രൂപ ചെലവില്‍ ടാറിങ് പൂര്‍ത്തിയാക്കി; ചേമഞ്ചേരിയിലെ നല്ലയില്‍-പൂളയ്ക്കല്‍ റോഡ് തുറന്നു
പന്തലായനി: ജില്ലാപഞ്ചായത്ത് 2023-24 പദ്ധതിയുടെ ഭാഗമായി 15 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച ചേമഞേരി പഞ്ചായത്തിലെ 12-ാം വാര്‍ഡിലെ നല്ലയില്‍ – പൂളയ്ക്കല്‍ റോഡ് പ്രവൃത്തി പൂര്‍ത്തിയായി. കാടടില്‍പീടിക രാമകൃഷ്ണ റോഡിനെയും കോരപ്പുഴ അഴീക്കല്‍ റോഡിനെയും ബന്ധിപ്പിക്കുന്നതാണ് പുതിയതായി പൂര്‍ത്തിയാക്കിയ റോഡ്. ഏകദേശം 600 മീറ്ററോളം വരുന്ന റോഡിന്റെ ടാറിങ് പ്രവൃത്തിയാണ് 15ലക്ഷം രൂപ ചെലവില്‍
” ടീച്ചറ് ജയിക്കുകയെന്നുള്ളത് ഞങ്ങളെപ്പോലുള്ളവരുടെ ആവശ്യമാണ്, പരിചയപ്പെട്ടപ്പോള്‍ തോന്നിയത് ഞങ്ങളുടെ കൂട്ടത്തിലൊരാളായ തൊഴിലാളി സ്ത്രീയെപ്പോലെ” കെ.കെ.ശൈലജ ടീച്ചര്‍ക്കൊപ്പം ചിലവഴിച്ച നിമിഷങ്ങളെക്കുറിച്ച് ചേമഞ്ചേരിയിലെ ഖാദി തൊഴിലാളി പദ്മിനി പറയുന്നു
ചേമഞ്ചേരി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജ ടീച്ചര്‍ അപ്രതീക്ഷിതമായി ചേമഞ്ചേരിയിലെ ഖാദിയിലെത്തിയപ്പോള്‍ കരുത്തുറ്റ ഒരുകൂട്ടം സ്ത്രീകളുടെ ഒത്തുചേരലായി അത് മാറി. സന്ദര്‍ശിക്കാനെത്തിയത് കേരളം ഏറെ പ്രതിസന്ധികള്‍ നേരിട്ട നിപ, കോവിഡ് കാലത്ത് കേരളത്തിന്റെ ആരോഗ്യരംഗത്തെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യമന്ത്രിയായിരുന്ന ശൈലജ ടീച്ചര്‍. ചേമഞ്ചേരിയിലെ ഖാദിയില്‍ സ്വീകരിക്കാനെത്തിയവരാകട്ടെ, ഏത് പ്രതിസന്ധിയിലും കുടുംബത്തിന് താങ്ങുംതണലുമായി
തൊഴിലുറപ്പ് പദ്ധതിയില്‍ 13ലക്ഷം രൂപ വകയിരുത്തി പ്രവൃത്തി; ചേമഞ്ചേരി കിഴക്കെ മരക്കാട്ട്-പാണ്ടികശാല തറമ്മല്‍ റോഡ് തുറന്നു
തിരുവങ്ങൂര്‍: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കിയ കിഴക്കെ മരക്കാട്ട് – പാണ്ടികശാല തറമ്മല്‍ റോഡ് തുറന്നു. റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു. പഞ്ചായത്ത് അംഗം അജ്‌നഫ് കെ.അധ്യക്ഷത വഹിച്ചു. വാര്‍ഡ് വികസന സമിതി അംഗം വി.മുസ്തഫ ആശംസകള്‍ നേര്‍ന്നു. പി.ടി.നാരായണി സ്വാഗതവും
ഇരട്ട പന്തീരായിരം തേങ്ങ ഏറുംപാട്ടും; ചേമഞ്ചേരി തുവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്രമഹോത്സവം സമാപിച്ചു
കൊയിലാണ്ടി: ചേമഞ്ചേരി തൂവ്വക്കോട് കുന്നിമഠം പരദേവതാ ക്ഷേത്ര മഹോത്സവം സമാപിച്ചു. ഫിബ്രുവരി 11ന് ആരംഭിച്ച മഹോത്സവത്തിന്റെ അവസാന നാളില്‍ ഉച്ചക്ക് സമൂഹസദ്യ, വൈകീട്ട് ഗജവീരന്മാരുടെ അകമ്പടിയോടെ നൂറുകണക്കിന് ഭക്തജനങ്ങള്‍ അണിചേര്‍ന്ന മുല്ലക്കാന്‍ പാട്ടിന് എഴുന്നള്ളത്ത് നടന്നു. കാഞ്ഞിലശ്ശേരി ശിവക്ഷേത്രത്തില്‍ നിന്നും മടക്ക എഴുന്നള്ളിപ്പിന് ശേഷം ഏറെ വിശേഷപ്പെട്ട ഇരട്ട പന്തീരായിരം തേങ്ങ ഏറുംപാട്ടും എന്നിവ നടന്നു.
പദ്ധതി വിഹിതവും മെയിന്റനന്‍സ് ഗ്രാന്റും അനുവദിക്കാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം; നാളെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുമ്പില്‍ കോണ്‍ഗ്രസിന്റെ പ്രതിഷേധ ധര്‍ണ്ണ, ജില്ലാതല ഉദ്ഘാടനം ചേമഞ്ചേരിയില്‍
കോഴിക്കോട്: രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടന ഫിബ്രവരി 14 ബുധനാഴ്ച സംസ്ഥാന വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് മുന്‍പിലും പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ കെ.പ്രവീണ്‍ കുമാറും ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥനും അറിയിച്ചു. പദ്ധതി വര്‍ഷം