Tag: Chemanchery

Total 95 Posts

പാട്ടും നൃത്തവുമായി കലാവിരുന്നൊരുക്കി സ്ത്രീകള്‍; ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ആരവം 2025ന് സമാപനം

ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ കലോത്സവം ആരവം 2025 ന് സമാപനമായി. രണ്ട് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ അഞ്ഞൂറില്‍ അധികം വനിതകള്‍ അരങ്ങിലെത്തി. മത്സരത്തില്‍ മൂന്നാം വാര്‍ഡ് ഏ.ഡി.എസ് ഒന്നാം സ്ഥാനവും, ആറാം വാര്‍ഡ് എ.ഡി.എസ് രണ്ടാംസ്ഥാനവും നേടി. സമാപന സമ്മേളനത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍.പി.വത്സല ട്രോഫികള്‍ വിതരണം

എം.ടിയുടെ ‘കാലം’; പുസ്തക ചര്‍ച്ചയുമായി കാട്ടിലപ്പീടികയിലെ പി.സി.എ ലൈബ്രറി

ചേമഞ്ചേരി: ജില്ലാ ലൈബ്രറി കൗണ്‍സില്‍ പദ്ധതിയുടെ ഭാഗമായി പി.സി.എ ലൈബ്രറി കാട്ടിലപീടികയുടെ നേതൃത്വത്തില്‍ എം.ടിയുടെ ‘കാലം” എന്ന നോവലിനെ അടിസ്ഥാനമാക്കി പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു. യു.ശശി അധ്യക്ഷനായ ചടങ്ങില്‍ റിട്ടേര്‍ഡ് പ്രൊഫസര്‍ ഡോ.അബൂബക്കര്‍ കാപ്പാട് പുസ്തകം അവതരിപ്പിച്ചു. നേതൃസമിതി കണ്‍വീനര്‍ കെ.വി.സന്തോഷ്, പ്രജില, ഷാജു.എന്‍, പുഷ്പരാജ് എന്നിവര്‍ സംസാരിച്ചു. ഷൈജു.എന്‍.ടി സ്വാഗതവും ദിനേശ് ബാബു നന്ദിയും

ചേമഞ്ചേരിയിലെ കോരോത്ത് കണ്ടി ദാമോദരന്‍ നായര്‍ സ്മാരക ലൈബ്രറി ഇനി ഹരിത ഗ്രന്ഥാലയം

ചേമഞ്ചേരി: കോരോത്ത് കണ്ടി ദാമോദരന്‍ നായര്‍ സ്മാരക ലൈബ്രറി ഹരിത ഗ്രന്ഥാലയമായി പ്രഖ്യാപിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ അംഗം പി. വേണു മാസ്റ്റര്‍, ലൈബ്രറി നേതൃസമിതി അംഗം കെ.വി.സന്തോഷ്, കവി സത്യചന്ദ്രന്‍ പൊയില്‍ക്കാവ് എന്നിവര്‍ പങ്കെടുത്ത പരിപാടിയില്‍ ലൈബ്രറി പ്രസിഡന്റ് ശശീന്ദ്രന്‍ ഒറവങ്കര അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍

തുമ്പിക്കൈ ഉയര്‍ത്തും, ചെവിയും തലയും ഇളക്കും, തലയെടുപ്പിന് ഒട്ടും പിന്നിലല്ല; താരമായി ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രമഹോത്സവത്തില്‍ എഴുന്നള്ളിച്ച റോബോര്‍ട്ട് ആന

കൊയിലാണ്ടി: ചേമഞ്ചേരി കൊളക്കാട് മാപ്പുള്ളകണ്ടി ക്ഷേത്രമഹോത്സവത്തില്‍ എഴുന്നള്ളിച്ച റോബോര്‍ട്ട് ആന കൗതുകമായി. തുമ്പിക്കൈയും ചെവിയും തലയും ആട്ടി ഒറ്റനോട്ടത്തില്‍ യഥാര്‍ത്ഥ ആനയെന്ന് തോന്നിപ്പിക്കുന്ന തരത്തിലായിരുന്നു റോബോര്‍ട്ട് ആനയും എഴുന്നള്ളിപ്പിന് മാറ്റുകൂട്ടിയത്. പൂക്കാട് നിന്നും എഴുന്നള്ളിപ്പ് ആരംഭിച്ചപ്പോള്‍ റോബോര്‍ട്ട് ആനയായിരുന്നു താരം. അടുത്ത് നിന്ന് സെല്‍ഫിയെടുക്കാനും ഫോട്ടോയെടുക്കാനുമെല്ലാം ആളുകളുടെ തിരക്കായിരുന്നു. ഈ ക്ഷേത്രത്തിലെ ഉത്സവത്തിന് ആനയെ എഴുന്നള്ളിക്കുന്ന

ചേമഞ്ചേരിയിലെ ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാര്‍ക്ക് ഇനി സ്വന്തം കാലില്‍ നില്‍ക്കാം; അഭയത്തില്‍ ഭിന്നശേഷി തൊഴില്‍ സംരംഭവുമായി പന്തലായനി ബ്ലോക്ക് പഞ്ചായത്ത്.

ചേമഞ്ചേരി: ഭിന്നശേഷിക്കാരായ മക്കളുടെ അമ്മമാര്‍ക്കുള്ള തൊഴില്‍ സംരംഭമെന്ന പ്രോജക്ടിന്റെ ഭാഗമായി പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ അഭയം സ്‌പെഷ്യല്‍ സ്‌കൂളില്‍ റെഡിമെയ്ഡ് & ഗാര്‍മെന്റ്‌സ് യൂണിറ്റ് ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. അഭയം വൈസ് പ്രസിഡണ്ട് ശ്രീ മുസ്തഫ ഒലീവിന്റെ അധ്യക്ഷതയില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ അഭയം ജനറല്‍സിക്രട്ടറി

സ്തനാര്‍ബുദ പരിശോധനയും ബോധവല്‍ക്കരണക്ലാസും; വനിതാ ദിനത്തില്‍ അര്‍ബുദ ബോധവത്കരണ ക്ലാസുമായി എളാട്ടേരി അരുണ്‍ ലൈബ്രറി

കൊയിലാണ്ടി: എളാട്ടേരി അരുണ്‍ ലൈബ്രറിയുടെ നേതൃത്വത്തില്‍ വനിതാദിനത്തോടനുബന്ധിച്ച് ക്യാന്‍സര്‍ സ്‌ക്രീനിങ് ടെസ്റ്റും ബോധവല്‍ക്കരണ ക്ലാസും നടന്നു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും ലൈബ്രറിയും സംയുക്തമായി നടത്തിയ ഓറല്‍ ക്യാന്‍സര്‍ സ്‌ക്രീനിംഗ് ടെസ്റ്റിന് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.എം.ഷിജി എം.എല്‍.എസ്.പി നഴ്‌സ് അഞ്ജു ആനന്ദ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അര്‍ബുദത്തെക്കുറിച്ച് അഞ്ജു ആനന്ദ് ബോധവല്‍ക്കരണ ക്ലാസ് നടത്തി.

ചേമഞ്ചേരിയിലെ അഭയത്തിന് വനിതാ ദിനത്തില്‍ വനിതാ വേദിയുടെ കാരുണ്യ ഹസ്തം

ചേമഞ്ചേരി: ലോക വനിതാദിനത്തില്‍ അഭയം വനിതാവേദിയുടെ കാരുണ്യ ഹസ്തം അഭയം ചേമഞ്ചേരിക്ക് സമര്‍പ്പിച്ചു. വനിതാദിനാഘോഷം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡണ്ട് പ്രീത പൊന്നാടത്ത് അധ്യക്ഷത വഹിച്ചു. കോഴിക്കോട് സെന്റര്‍ റോട്ടറി കബ്ബ് അഭയത്തിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി. പ്രസിഡണ്ട് ദിനേശന്‍, സിക്രട്ടറി വിപിന്‍, ആശാലത, രൂപേഷ്

തുവ്വക്കോട് സ്വദേശി കിണറ്റില്‍ വീണത് ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ബോധമറ്റ്; സംസ്‌കാരം നാളെ

ചേമഞ്ചേരി: തുവ്വക്കോട് സ്വദേശി കിണറ്റില്‍ വീണത് ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ബോധമറ്റ്. കയര്‍ കയ്യില്‍ പിടിച്ചാണ് കിണറ്റിലേക്ക് ഇറങ്ങിയത്. ബോധം നഷ്ടപ്പെട്ടതോടെ പിടിവിടുകയും താഴെ വീഴുകയുമായിരുന്നു. തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു. ഇന്ന് വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി

വെറ്റിലപ്പാറ പരക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു

ചേമഞ്ചേരി: വെറ്റിലപ്പാറ പരക്കണ്ടി ലക്ഷ്മി അമ്മ അന്തരിച്ചു. നൂറ്റിയൊന്ന് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ തറക്കണ്ടി കൃഷ്ണന്‍ നായര്‍. മക്കള്‍: സോമന്‍, ദേവകിയമ്മ, കാര്‍ത്യായനി അമ്മ, രുഗ്മിണി അമ്മ, ഗൗരി, പരേതനായ പത്മനാഭന്‍ നായര്‍, പരേതനായ ശ്രീകുമാര്‍. മരുമക്കള്‍: രാധ, ഉഷ, രാജി, കുഞ്ഞിരാമന്‍ നായര്‍, ശശിധരന്‍ നായര്‍, മുരളീധരന്‍ നായര്‍, പരേതയായ അംബുജാക്ഷി അമ്മ. സംസ്‌കാരം:

11 വിദ്യാലയങ്ങളില്‍ നിന്നായി എണ്‍പതോളം കുട്ടികള്‍ പങ്കാളികളായി; സാഹിത്യ ശില്‍പശാലയുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്

ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രൊജക്റ്റ് സര്‍ഗ്ഗ പോഷണം സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. എല്‍.പി വിഭാഗം വിദ്യാര്‍ഥികള്‍ ശില്‍പശാലയുടെ ഭാഗമായി തയ്യാറാക്കിയ സൃഷ്ടി ”പൂത്തുമ്പി’ പരിപാടിയുടെ ഭാഗമായി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പന്തലായനി ബി.പി.സി. മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ 11