Tag: Cheliya Kathakali Vidyalayam

Total 4 Posts

ആസ്വാദകരെ കാത്തിരിക്കുന്നത് നൃത്ത സംഗീത വിരുന്ന്; നവരാത്രി ആഘോഷപ്പൊലിമയില്‍ ചേലിയ കഥകളി വിദ്യാലയം

ചേമഞ്ചേരി: ആരാധ്യനായ പത്മശ്രീ ഗുരു ചേമഞ്ചേരിയുടെ സ്മരണയില്‍ ചേലിയ കഥകളി വിദ്യാലയം നവരാത്രി ആഘോ പരിപാടികളുടെ നിറവില്‍. ആഗസ്ത് 10 വ്യാഴാഴ്ച പൂജ വെയ്പ്പ്. 11 വെള്ളിയാഴ്ച സംഗീതാര്‍ച്ചന, വാദ്യാര്‍ച്ചന എന്നിവ അരങ്ങേറും. 12 ശനിയാഴ്ച മഹാ നവമി ദിനത്തില്‍ കഥകളി വിദ്യാലയം സ്ഥിരം വേദിയില്‍ ശാസ്ത്രീയ നൃത്തങ്ങള്‍, തിരുവാതിരക്കളി, കഥകളി എന്നിവ അരങ്ങേറും. 13

സംസ്ഥാന കലോത്സവത്തിലൂടെ ചേലിയ കഥകളി വിദ്യാലയത്തിലെ കലാകാരന്മാര്‍ ജില്ലയ്ക്ക് സമ്മാനിച്ചത് 35 പോയിന്റുകള്‍; ജേതാക്കള്‍ക്ക് അനുമോദനം

പൂക്കാട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപൂര്‍വ്വ നേട്ടവുമായി ചേലിയ കഥകളി വിദ്യാലയം. വിജയക്കുതിപ്പില്‍ കോഴിക്കോടു ജില്ലക്ക് 35 പോയന്റുകളാണ് കഥകളി വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ സമ്മാനിച്ചത്. ചേലിയ കഥകളി വിദ്യാലയം ജേതാക്കളെ അനുമോദിക്കുകയും പ്രതിഭാ സംഗമം സംഘടിപ്പിക്കുകയും ചെയ്തു. പ്രസിദ്ധ മിമിക്രി കലാകാരന്‍ അഷ്‌കര്‍ കലാഭവന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അദ്ദേഹം അവതരിപ്പിച്ച മാജിക് ഡാന്‍സ്

കഥകളിയുടെ സമസ്ത മേഖലയിലും പരിശീലനം; ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി പഠനശിബിരം തുടങ്ങി

കൊയിലാണ്ടി: ചേലിയ കഥകളി വിദ്യാലയത്തില്‍ കഥകളി പഠനശിബിരം തുടങ്ങി. ജില്ലാ പഞ്ചായത്ത് ഉപാധ്യക്ഷന്‍ എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഏപ്രില്‍ 18 മുതല്‍ 30 വരെ വേഷം, സംഗീതം, ചെണ്ട, മദ്ദളം, ചുട്ടി തുടങ്ങി കഥകളിയുടെ സമസ്ത മേഖലകള്‍ പഠനവിഷയമാവുന്ന ശിബിരത്തില്‍ ഓട്ടന്‍തുള്ളലിലും പരിശീലനം നല്‍കുന്നുണ്ട്. പരിശീലനത്തോടൊപ്പം എല്ലാ ദിവസവും പ്രഗത്ഭര്‍ പങ്കെടുക്കുന്ന സാംസ്‌കാരിക സായാഹ്നങ്ങളും നടക്കും.

കലയുടെ ലോകത്തേക്ക് ചുവട് വച്ച് കുരുന്നുകൾ; ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ ദീപ്ത സ്മരണയിൽ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും

ചേമഞ്ചേരി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ സ്മരണയിൽ ചേലിയ കഥകളി വിദ്യാലയത്തിൽ പ്രവേശനോത്സവവും വിദ്യാർത്ഥി സംഗമവും നടന്നു. വിജയദശമി നാളിൽ കലാപരിശീലനത്തിന് ഹരിശ്രീ കുറിച്ച കുരുന്നുകളുടെ പ്രവേശനോത്സവമാണ് നടന്നത്. ഒപ്പം ഗുരു ചേമഞ്ചേരിയുടെയും കഥകളി വിദ്യാലയത്തിലെ മറ്റ് അധ്യാപകരുടെയും ശിഷ്യസംഗമവും നടന്നു. വിവിധ ക്ലാസുകളിലായി കലാഭ്യസനം നടത്തി വരുന്ന 200 ഓളം വിദ്യാർത്ഥികളും പൂർവ വിദ്യാർഥികളും പ്രവേശനോത്സവ