Tag: car fire

Total 4 Posts

കോഴിക്കോട് ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കെ കാർ കത്തി ഒരാൾ മരിച്ച സംഭവം; തീപിടുത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടെന്ന് റിപ്പോർട്ട്

കോഴിക്കോട് : ഭട്ട് റോഡ് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് കാരണമെന്ന് ഫൊറൻസിക് റിപ്പോർട്ട്. പുതിയാപ്പയിലുള്ള വർക്ക്‌ഷോപ്പിലേക്ക് പോകുംവഴിയായിരുന്നു അപകടം നടന്നത്. അതിനാൽ വർക്ക്‌ഷോപ്പിൽ ഉപയോഗിക്കുന്ന തീപ്പിടിത്തസാധ്യതയുള്ള എന്തെങ്കിലും വസ്തുക്കൾ കാറിലുണ്ടായിരുന്നോ എന്ന സംശയത്തെത്തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഫൊറൻസിക് റിപ്പോർട്ട് ശനിയാഴ്ച വെള്ളയിൽ പോലീസിന് കൈമാറി. സംശയാസ്പദമായി മറ്റൊന്നും കണ്ടെത്താനായിട്ടില്ലെന്ന്

ഭട്ട് റോഡില്‍ കാറിന് തീപിടിച്ച് മരിച്ചയാളെ തിരിച്ചറിഞ്ഞു; മരിച്ചത് കക്കോടി സ്വദേശി

കോഴിക്കോട്: ഭട്ട് റോഡില്‍ കാറിന് തീപിടിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടയാളെ തിരിച്ചറിഞ്ഞു. കക്കോടി കുമാരസ്വാമി സ്വദേശി മോഹന്‍ദാസ് ആണ് മരിച്ചത്. അറുപത്തിയഞ്ച് വയസായിരുന്നു. കോഴിക്കോട് കോര്‍പ്പറേഷനിലെ മുന്‍ ഡ്രൈവറാണ്. കോഴിക്കോട് ബീച്ചില്‍ നിന്ന് വെങ്ങാലി ഭാഗത്തേക്ക് വരുമ്പോഴാണ് അപകടം നടന്നത്. തീപടര്‍ന്നതോടെ വാഹനം നിര്‍ത്തിയിരുന്നു. മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഡോര്‍ തുറന്നെങ്കിലും സീറ്റ് ബെല്‍റ്റ് അഴിക്കാന്‍ കഴിഞ്ഞില്ല. തീ

കോഴിക്കോട് ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു; ഡ്രൈവര്‍ വെന്തുമരിച്ചു

കോഴിക്കോട്: ഭട്ട് റോഡില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ച് ഒരു മരണം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. കോനാട് ബീച്ചിന് സമീപത്താണ് അപകടം നടന്നത്. തീയും പുകയും പടരുന്ന നിലയിലാണ് കാര്‍ അതുവഴി വന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. വാഹനം നിര്‍ത്തിയ ഉടനെ കാര്‍ ഉഗ്രശബ്ദത്തില്‍ പൊട്ടിത്തെറിച്ചെന്നും സമീപത്തുണ്ടായിരുന്നവര്‍ പറയുന്നു. കെ.എല്‍ 54 എ4 218

കോഴിക്കോട് നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു, തനിയെ നീങ്ങി ഭിത്തിയില്‍ ഇടിച്ചു; കത്തിയത് പേരാമ്പ്ര സ്വദേശിയുടെ കാര്‍

പേരാമ്പ്ര: പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. കോഴിക്കോട് അരയിടത്ത് പാലത്ത് വെച്ചാണ് സംഭവം. ബാബുരാജും ഭാര്യയും കാര്‍ നിര്‍ത്തി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോയതായിരുന്നു. കാറില്‍ നിന്നും ആദ്യം പുകയുയരുകയായിരുന്നു. പെട്ടെന്നുതന്നെ പുക തീയായി കത്തുകയും കാറിന്റെ മുന്‍ഭാഗത്തിന് തീപിടിക്കുകയുമായിരുന്നു. സമീപത്തെ കടയിലുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. റോഡരികില്‍