Tag: Bus Workers
‘നാളെ ബസുകള്‍ പതിവുപോലെ സര്‍വ്വീസ് നടത്തും, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെയുള്ള സമരം ജനങ്ങളോടുള്ള വെല്ലുവിളി” ; ബസ് തൊഴിലാളികളുടെ തൊഴില്‍ ബഹിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ട്രേഡ് യൂണിയനുകള്‍
കൊയിലാണ്ടി: കോഴിക്കോട്-കണ്ണൂര്‍ റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചതിനെതിരെ വിവിധ തൊഴിലാളി സംഘടനകള്‍ രംഗത്ത്. മുന്‍കൂറായോ നോട്ടീസ് നല്‍കുകയോ സംഘടനകളുമായോ അതിന്റെ കോഡിനേഷനുകളുമായോ ഒന്നും ചര്‍ച്ച നടത്താതെ ജീവനക്കാര്‍ സോഷ്യല്‍ മീഡിയ വഴി തൊഴില്‍ ബഹിഷ്‌കരണം പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്നാണ് തൊഴിലാളികളുടെയും ജീവനക്കാരുടെയും സംഘടനകള്‍ പറയുന്നത്. മുന്‍കൂട്ടി അറിയിക്കാതെ ബന്ധപ്പെട്ട അധികാരികള്‍ക്ക് നോട്ടീസ് പോലും
വടകരയിലും ഉള്ള്യേരിയിലും കാര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവം; ബസ് ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കി
ഉള്ള്യേരി: ഉള്ള്യേരിയിലും വടകര കുട്ടോത്തും രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി കാര്‍ യാത്രക്കാരെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച കേസില്‍ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. വടകര കുട്ടോത്ത് നടന്ന സംഭവത്തില്‍ ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് ആര്‍.ടി.ഒ സസ്‌പെന്‍ഡ് ചെയ്തു. ഡ്രൈവര്‍ ലിനീഷ്, കണ്ടക്ടര്‍ ശ്രീജിത്ത് എന്നിവരുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. ഒരുമാസത്തേക്കാണ് ഇവരുടെ ലൈസന്‍സ് റദ്ദാക്കിയത്. ഡ്രൈവറോട് എടപ്പാളിലെ
നടുവണ്ണൂരിലെ ബസുകളുടെ മത്സരയോട്ടത്തിനെതിരെ നടപടി; രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു
നടുവണ്ണൂര്‍: കുറ്റ്യാടി-കോഴിക്കോട് പാതയില്‍ മത്സരയോട്ടം നടത്തിയ രണ്ട് സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. അജ്‌വ, മസാഫി ബസുകളിലെ ജീവനക്കാരുടെ ലൈസന്‍സാണ് സസ്‌പെന്റ് ചെയ്തത്. ഇരു ബസുകളുടെയും മത്സരയോട്ടം കാരണം കരുവണ്ണൂര്‍ ആഞ്ഞോളി മുക്കില്‍ ഗതാഗത തടസ്സമടക്കമുണ്ടായ സാഹചര്യത്തിലാണ് നടപടി. ശനിയാഴ്ച രാവിലെ 7.28ന് അജ്‌വ ബസ് കരുവണ്ണൂര്‍ ടൗണില്‍ ബൈക്ക് യാത്രികനെ തട്ടിത്തെറിപ്പിച്ചിരുന്നു.
ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി എന്നീ ബസുകളിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി