Tag: Bharat Bandh

Total 2 Posts

ഫെബ്രുവരി 16ലെ ഭാരത് ബന്ദ്; എല്ലാ ദേശീയപാതകളും അടച്ചിടും, കടകള്‍ തുറക്കരുതെന്ന് കര്‍ഷക സംഘടനകള്‍

ന്യൂദല്‍ഹി: കേന്ദ്രനയങ്ങള്‍ക്കെതിരെ ഫെബ്രുവരി 16ന് നടക്കാനിരിക്കുന്ന ഭാരതബന്ദിന്റെ ഭാഗമായി നാലുമണിക്കൂര്‍ നേരം എല്ലാദേശീയപാതകളും അടച്ചിടും. സംയുക്ത കിസാന്‍ മോര്‍ച്ച നാഷണല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ.ദര്‍ശന്‍പാലാണ് ഇക്കാര്യം അറിയിച്ചത്. വിവിധ കര്‍ഷക തൊഴിലാളി സംഘടനകളാണ് കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ച് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സംയുക്ത കിസാന്‍ മോര്‍ച്ച അടക്കമുള്ള സംഘടനകള്‍ ബന്ദിന്റെ ഭാഗമാകും.

ജനങ്ങളുടെ ശ്രദ്ധയ്ക്ക്: നാളെ കേരളത്തിൽ ആരും ബന്ദ് പ്രഖ്യാപിച്ചിട്ടില്ല; ഇല്ലാത്ത ഭാരത് ബന്ദിനെതിരെ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച് ആശയക്കുഴപ്പമുണ്ടാക്കി കേരളാ പൊലീസ്

കോഴിക്കോട്: സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന്‍റെ പേരില്‍ പൊലീസ് ഇറക്കിയ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. ബന്ദ് പ്രഖ്യാപിച്ച സംസ്ഥാനങ്ങള്‍ക്ക് ഉൾപ്പെടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കിയ നിര്‍ദേശമാണ് സംസ്ഥാനത്തു പൊലീസ് പുറത്തുവിട്ടത്. അനാവശ്യമായി കടയടപ്പിക്കുന്നവരെ അറസ്റ്റു ചെയ്യുമെന്നാണ് കേരള പൊലീസിന്റെ വാര്‍ത്താക്കുറിപ്പ്. സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലെന്നിരിക്കെ പൊലീസിന്‍റെ ജാഗ്രതാ നിര്‍ദേശം ആശയക്കുഴപ്പമുണ്ടാക്കി. പൊലീസ് വാര്‍ത്താക്കുറിപ്പിറക്കിയത് മുഖ്യമന്ത്രിയുടെ