Tag: Balussery
പാട്ടെഴുത്തിലും അഭിനയത്തിലും തിളങ്ങി പ്രിയഗായകൻ; ‘തല്ലുമാല’യില്‍ താരമായി കൊയിലാണ്ടിയുടെ അഭിമാനം കൊല്ലം ഷാഫി (വീഡിയോ കാണാം)
കൊയിലാണ്ടി: കൊല്ലം ഷാഫിയെ കുറിച്ച് പറയുമ്പോൾ പ്രത്യേകിച്ചൊരു മുഖവുര വേണ്ട കൊയിലാണ്ടിക്കാര്‍ക്ക്. മാപ്പിളപ്പാട്ടുകളിലൂടെയും സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും മലയാളികൾക്കിടയിൽ പ്രശസ്തനായ ഷാഫി കൊയിലാണ്ടിക്കാരുടെ പ്രിയപ്പെട്ട താരമാണ്. ഷാഫിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടൊവിനോ തോമസ് നായകനായി എത്തിയ ‘തല്ലുമാല’. പതിവിൽ നിന്ന് വ്യത്യസ്തമായി ‘തല്ലുമാല’യിൽ പാട്ടിന് പുറമെ അഭിനയത്തിലും മാറ്റുരച്ചിട്ടുണ്ട് കൊല്ലം ഷാഫി. ഖാലിദ് റഹ്മാൻ
ബാലുശ്ശേരി പാലോളിമുക്കില്‍ കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം
ബാലുശ്ശേരി: ബാലുശ്ശേരിക്കടുത്ത് കടയിലേക്ക് സ്ഫോടക വസ്തു എറിഞ്ഞ് ആക്രമണം. പാലോളിമുക്കില്‍ ഷൈജലിന്റെ അലൂമിനിയം ഫാബ്രിക്കേഷൻ കടയിലാണ് സംഭവം. ഇന്നലെ രാത്രിയായിരുന്നു ആക്രമണം. ഏറു പടക്കമറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. സ്ഥാപനത്തിന് കാര്യമായ കേടുപാടുകളില്ല. ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസിലെ പ്രതികള്‍ നേരത്തെ വന്നിരിക്കാറുളള കടയാണിത്. സംഭവത്തില്‍ അന്വേഷണം തുടങ്ങി എന്ന് പോലീസ് അറിയിച്ചു.
മാരകമായ മയക്കുമരുന്നുമായി ബാലുശ്ശേരിയില്‍ നാല് യുവാക്കള്‍ അറസ്റ്റില്‍; പിടിയിലായത് മേഖലയിലെ പ്രധാന ലഹരി മരുന്ന് വിതരണക്കാര്‍
ബാലുശ്ശേരി: മാരകമായ മയക്കുമരുന്നുമായി നാല് യുവാക്കള്‍ പൊലീസിന്റെ പിടിയിലായി. ബാലുശ്ശേരി അമരാപുരിയില്‍ വച്ചാണ് എം.ഡി.എം.എ എന്ന രാസലഹരി മരുന്നുമായി നാല് പേരെ ബാലുശ്ശേരി പൊലീസി പിടികൂടിയത്. കരിയാത്തന്‍കാവ് തിയ്യക്കണ്ടി ആകാശ് (23), നന്മണ്ട ഏഴുകുളം കാഞ്ഞാവില്‍താഴം ഷാജന്‍ ലാല്‍ (23), നന്മണ്ട താനോത്ത് അനന്ദു (23), കിനാലൂര്‍ കൊട്ടാരത്തില്‍ വിപിന്‍രാജ് (24) എന്നിവരാണ് പിടിയിലായത്. ഇവരില്‍