Tag: Balussery

Total 55 Posts

ബാലുശ്ശേരി ടൗണിലെ ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം; തീയണച്ചത് മൂന്നുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

ബാലുശ്ശേരി: ബാലുശ്ശേരി ടൗണില്‍ ഹോം അപ്ലൈന്‍സ് ഷോപ്പില്‍ വന്‍ തീപിടുത്തം. ഇന്നലെ അര്‍ധരാത്രിയോടെയാണ് ലാവണ്യ ഹോം അപ്ലൈന്‍സില്‍ തീപിടുത്തമുണ്ടായത്. നരിക്കുനി, കൊയിലാണ്ടി, പേരാമ്പ്ര, മുക്കം ഫയര്‍‌സ്റ്റേഷനുകളില്‍ നിന്നായി ഏഴോളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. മൂന്നുമണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. നാലു നിലകളിലായി പ്രവര്‍ത്തിക്കുന്ന ഷോപ്പിന്റെ രണ്ടും മൂന്നും നിലയിലാണ് തീ കൂടുതലായും ബാധിച്ചത്. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളും

കൂട്ടാലിട സ്വദേശിയായ വയോധികനെ രണ്ടുദിവസമായി കാണാനില്ലെന്ന് പരാതി

കോട്ടൂര്‍: കൂട്ടാലിട നരയംകുളം സ്വദേശിയായ വയോധികനെ തിങ്കളാഴ്ച മുതല്‍ കാണാതായി. മൊട്ടമ്മല്‍പ്പൊയില്‍ മാധവനെയാണ് കാണാതായത്. എണ്‍പത് വയസുണ്ട്. കാണാതാകുമ്പോള്‍ ചുവന്ന മുണ്ടും ഒരു ഇളംനിറത്തിലുള്ള വരയുളള ഷര്‍ട്ടുമാണ് ധരിച്ചിരുന്നത്. ഇയാള്‍ക്ക് കേള്‍വിക്കുറവുണ്ട്, വളരെ പതുക്കെയേ നടക്കാന്‍ കഴിയുകയുള്ളൂ. കൂരാച്ചുണ്ട് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. എന്തെങഅകിലും വിവരം ലഭിക്കുന്നവര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. Summary: a

ബാലുശ്ശേരിയിലെ കിനാലൂരില്‍ എയിംസ് അനുവദിക്കുക; കേരള എന്‍.ജി.ഒ യൂണിയന്‍ ഏരിയ സമ്മേളനം

ബാലുശ്ശേരി: കേരള എന്‍.ജി.ഒ യൂണിയന്‍ 62-ാം കൊയിലാണ്ടി ഏരിയ സമ്മേളനം കൈരളി ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. ഏരിയ പ്രസിഡന്റ് കെ.ബൈജു അധ്യക്ഷനായി. ഏരിയ സെക്രട്ടറി എസ്.കെ.ജെയ്‌സി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ.കെസുധീഷ് കുമാര്‍ രക്തസാക്ഷി പ്രമേയവും ജോയിന്റ് സെക്രട്ടറി ഇ.കെ.സുരേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വരവ് ചെലവ് കണക്ക് ട്രഷറര്‍ ഇ.ഷാജു അവതരിപ്പിച്ചു. സംഘടന

ഇതിനകം ഉപകാരപ്രദമായത് നിരവധി രോഗികള്‍; ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ സ്‌നേഹാര്‍ദ്രം ഡയാലിസിസ് സെന്റര്‍ ആറാം വര്‍ഷത്തിലേക്ക്

ബാലുശ്ശേരി: 2018 നവംബര്‍ 26 ന് 5 മെഷീനുകളും 28 രോഗികളുമായി ആരംഭിച്ച ബാലുശ്ശേരി താലൂക് ആശുപത്രിയിലെ സ്‌നേഹാര്‍ദ്രം ഡയാലിസിസ് സെന്റര്‍ ആറാം വര്‍ഷത്തിലേക്ക്. 13 മെഷീനുകളും 63 രോഗികളുമുണ്ട് ഇവിടെ. തുടക്കത്തില്‍ ഒരു നിലയില്‍ ഉണ്ടായിരുന്ന യൂണിറ്റ് 2023 ല്‍ ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ വികസന ഫലമായി മുകളിലത്തെ നിലയില്‍ 8 മെഷീനുകള്‍ ഉള്ള

ബന്ധുവുമായി സംസാരിക്കുന്നതിനിടെ ഒരുകൂട്ടം ആളുകള്‍ മര്‍ദ്ദിച്ചു; ബാലുശ്ശേരിയില്‍ സദാചാര ഗുണ്ടായിസമെന്ന് ആരോപണം, പരാതിയുമായി പ്ലസ് വണ്‍ വിദ്യാര്‍ഥിനിയും ബന്ധുക്കളും

ബാലുശ്ശേരി: കോക്കല്ലൂരില്‍ സദാചാര ഗുണ്ടായിസത്തില്‍ വിദ്യാര്‍ഥിനിക്കും ബന്ധുവായ യുവാവിനും പരിക്ക്. ബന്ധുവായ യുവാവുമായി സംസാരിച്ചിരിക്കുന്നത് ചോദ്യം ചെയ്‌തെത്തിയ സംഘം യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നെന്നാണ് പരാതി. കോക്കല്ലൂര്‍ അങ്ങാടിയില്‍ ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം. കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിട്ട് റോഡിലേക്കിറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി അതുവഴി വന്ന ബന്ധുവായ യുവാവുമായി സംസാരിച്ചുനില്‍ക്കെയാണ് സംഭവം.

ബാലുശ്ശേരിയില്‍ നാടന്‍ തോക്കും തിരകളുമായി മൂന്നുപേര്‍ പിടിയില്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ നാടന്‍ തോക്കും തിരയുമായി മൂന്നുപേര്‍ പിടിയില്‍. എം എം പേരമ്പ കോട്ടക്കുന്നുമ്മല്‍ ഷംസുദ്ദീന്‍ (58), തലയാട് തൈക്കണ്ടി സുനില്‍ കുമാര്‍ (53), എം എം പേരമ്പ മൊകയില്‍ അനസ് (48) എന്നിവരാണ് പിടിയിലായത്. ബാലുശ്ശേരി കാഞ്ഞിക്കാവ് കുയ്യനകണ്ടിയില്‍ വെച്ചാണ് തോക്കും തിരയുമായി ഇവര്‍ പിടിയിലായത്. സിംഗിള്‍ ബാരല്‍ തോക്കും തിരയുമാണ് പിടിച്ചെടുത്തത്.

”എന്നോട് കളിക്കല്ലേ, എന്നോട് പണം ചോദിക്കാറായോ?” ബാലുശ്ശേരിയിൽ മദ്യപിച്ച് എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

ബാലുശ്ശേരി: മദ്യപിച്ച് ഹോട്ടലില്‍ ബഹളം ഉണ്ടാക്കിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ ലഭിച്ച ബാലുശ്ശേരി എസ്.ഐ ഹോട്ടലില്‍ ബഹളമുണ്ടാക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌. സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.രാധാകൃഷ്ണനാണ് ഹോട്ടലില്‍ ബഹളം വെച്ചത്. സംഭവത്തെ തുടര്‍ന്ന്‌ രാധാകൃഷ്ണനെ ഇന്ന് സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു. ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ്

മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ സംഭവം: ബാലുശ്ശേരിയിലെ ഗ്രേഡ് എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ബാലുശ്ശേരി: മദ്യപിച്ച് ഹോട്ടലില്‍ ബഹളമുണ്ടാക്കിയ എസ്.ഐയ്‌ക്കെതിരെ നടപടി. ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എ.രാധാകൃഷ്ണനെ സസ്‌പെന്റ് ചെയ്തു. ബാലുശ്ശേരി അറപ്പീടികയിലുള്ള ഹോട്ടലില്‍ കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. കഴിച്ച ഭക്ഷണത്തിന്റെ പണം ചോദിച്ചതാണ് എസ്.ഐയെ പ്രകോപിച്ചതെന്നാണ് വിവരം. ഹോട്ടലുടമകളുടെ പരാതിയില്‍ എസ്.ഐയ്‌ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് അദ്ദേഹത്തെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. എസ്.ഐ മദ്യലഹരിയിലെത്തി

ബാലുശ്ശേരി സ്വദേശിയായ 24കാരന്‍ ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു

ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ യുവാവ് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചു. തുരുത്തിയാട് തത്തമ്പത്ത് വടക്കെ നടുവണ്ണിച്ചാലില്‍ നാളേരിക്കുഴി ചന്ദ്രന്റെ മകന്‍ സച്ചിന്‍ ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. ഫെബ്രുവരി 29നാണ് സച്ചിന് ഷാര്‍ജയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റത്. സുഹൃത്തുക്കളൊന്നിച്ച് ഭക്ഷണം കഴിച്ച് റോഡിലൂടെ നടന്നുപോകുമ്പോള്‍ കാറിടിക്കുകയായിരുന്നു. സച്ചിന്‍ അപകടസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. കൂടെയുണ്ടായിരുന്ന സുഹൃത്ത് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. മൈക്രോബയോളജി ബിരുദധാരിയായ

ബാലുശ്ശേരി സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍

ബാലുശ്ശേരി: ബാലുശ്ശേരി സ്വദേശിയായ സിവില്‍ പൊലീസ് ഓഫീസര്‍ വീട്ടില്‍ മരിച്ച നിലയില്‍. കൊടുവള്ളി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ ജിതേഷ് ആണ് മരിച്ചത്. നാല്‍പ്പത് വയസായിരുന്നു. ബാലുശ്ശേരി ഇയ്യാടെ വീട്ടിലെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം. ഇന്നലെ സ്റ്റേഷനില്‍ പാറാവ് ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോയതായിരുന്നു ജിതേഷ്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം ആശുപത്രിയിലേക്ക്