Tag: Arikkulam
അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ വൈദ്യുതി മുടങ്ങും
അരിക്കുളം: അരിക്കുളം സെക്ഷന്‍ പരിധിയില്‍ നാളെ (16-11-2023) വൈദ്യുതി മുടങ്ങും. പൂതേരിപ്പാറ, പുത്തൂപട്ട, കാളിയത്ത് മുക്ക് എന്നീ ട്രാന്‍സ്‌ഫോമറിന് കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് രാവിലെ ഏഴ് മുതല്‍ 11 വരെ വൈദ്യുതി മുടങ്ങും. മഠത്തില്‍ കുനി മൂലക്കല്‍ താഴെ ട്രാന്‍സ്‌ഫോമറിന് കീഴില്‍ വരുന്ന ഉപഭോക്താക്കള്‍ക്ക് രാവിലെ പത്തുമണി മുതല്‍ രണ്ടുമണിവരെയും പൂഞ്ചോല ട്രാന്‍സ്‌ഫോര്‍മറിന് കീഴില്‍ വരുന്ന
നാല് വര്‍ഷത്തിനിടെ പാവങ്ങള്‍ക്ക് എട്ട് സ്‌നേഹവീടുകള്‍; അരിക്കുളം ഏക്കാട്ടൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ മാതൃകയാവുന്നു
അരിക്കുളം: നാലു വര്‍ഷത്തിനുള്ളില്‍ ദരിദ്രരും രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരുമായ എട്ടോളം പേര്‍ക്ക് പുതിയ വീടുകള്‍, നാല് വീടുകള്‍ ഭാഗികമായി നിര്‍മ്മാണം, ഏക്കാട്ടൂരിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നാടിന് മാതൃകയാകുന്നത് ഇങ്ങനെയാണ്. ഭവന നിര്‍മ്മാണം മാത്രമല്ല നിരവധി ജീവകാരുണ്യ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളാണ് ഇവര്‍ പ്രദേശത്ത് നടപ്പാക്കുന്നത്. കാരയാട്, ഏക്കാട്ടൂര്‍, തറമ്മലങ്ങാടി എന്നിവിടങ്ങളിലാണ് സ്‌നേഹ വീടുകള്‍ നിര്‍മിച്ചു നല്‍കിയത്. പല വീടുകളുടെയും
‘വൈദ്യുതി ചാര്‍ജ് വര്‍ധന സാധാരണക്കാരോടുളള വെല്ലുവിളി’; അരിക്കുളത്ത് പ്രതിഷേധ ധര്‍ണ്ണയുമായി മുസ്‌ലീം ലീഗ്
അരിക്കുളം: സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിക്കുന്ന വൈദ്യുത ചാര്‍ജ് അടിക്കടി വര്‍ധിപ്പിക്കുന്നതിനെതിരെ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ച് അരിക്കുളം മുസ്ലിം ലീഗ് കമ്മറ്റി. വൈദ്യുതി ചാര്‍ജ് വര്‍ധനവ് കേരളത്തിലെ സാധാരണക്കാരുടെ നടുവൊടിച്ചിരിക്കുകയാണെന്ന് പേരാമ്പ്ര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി. ടി.കെ.എ ലത്തീഫ് അഭിപ്രായപെട്ടു. അവശ്യ സാധനങ്ങളുടെ വില ദിവസേന വര്‍ധിക്കുന്ന സാഹചര്യത്തില്‍ കേരള പിറവി ദിനത്തില്‍ വരുത്തിയിട്ടുള്ള
അരിക്കുളം കണ്ണമ്പത്ത് സ്വദേശിയെ മൂന്നുമാസമായി കാണാനില്ലെന്ന് പരാതി
അരിക്കുളം: അരിക്കുളം കണ്ണമ്പത്ത് സ്വദേശിയെ മൂന്നുമാസമായി കാണാനില്ലെന്ന് പരാതി. ചിറയില്‍ വീട്ടില്‍ സത്യന്‍ (42)നെയാണ് കാണാതായത്. മൂന്നുമാസം മുമ്പ് കണ്ണമ്പത്ത് ചിറയില്‍ വീട്ടില്‍ നിന്നും പുറത്തുപോയ ഇയാള്‍ പിന്നീട് തിരിച്ചുവന്നില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. ഇടയ്ക്കിടെ കൊല്ലത്തും മറ്റും ക്ഷേത്രദര്‍ശനത്തിനായി ഇത്തരത്തില്‍ പോകാറുള്ളതും ഒന്നോ രണ്ടോമാസത്തിനുശേഷം തിരിച്ചുവരാറുള്ളതുമാണ്. എന്നാല്‍ മൂന്നുമാസമായിട്ടും തിരിച്ചുവരാതായതോടെയാണ് ബന്ധുക്കള്‍ ഒക്ടോബര്‍ മാസം അവസാനത്തോടെ
മുത്താമ്പിയില്‍ നടന്ന അഖിലകേരള വടംവലി മത്സരത്തില്‍ നാലാം സ്ഥാനവുമായി അരിക്കുളത്തെ ടീം പുണ്യാളന്‍സ്
കൊയിലാണ്ടി: മുത്താമ്പിയില്‍ നടന്ന അഖിലകേരള വടംവലി മത്സരത്തില്‍ നാലാം സ്ഥാനവുമായി അരിക്കുളത്തിന്റെ ടീം പുണ്യാളന്‍സ്. 29 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് അരിക്കുളത്തെ പുണ്യാളന്‍സ് മികച്ച വിജയം നേടിയത്. അയ്യായിരം രൂപയാണ് നാലാം സമ്മാനം. മുത്താമ്പിയിലെ വോയ്‌സ് ഓഫ് മുത്താമ്പിയാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. ഒക്ടോബര്‍ 25ന് നടന്ന വടംവലി മത്സരത്തില്‍ മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്
അരിക്കുളം സ്വദേശിയായ യുവാവിന്റെ വൃക്കമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായ് സ്വരൂപിക്കേണ്ടത് 25 ലക്ഷം രൂപ; കൈകോര്‍ത്ത് നാട്
അരിക്കുളം: വൃക്ക് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് സഹായമഭ്യര്‍ത്ഥിച്ച് അരിക്കുളം ഊട്ടേരി പുലച്ചുട മീത്തല്‍ ഉല്ലാസ്. കുടുംബത്തിന്റെ ഏക അത്താണിയായ ഉല്ലാസിന്റെ ജീവന്‍ തിരിച്ചു പിടിക്കണമെങ്കില്‍ വൃക്ക മാറ്റിവെക്കല്‍ ശാസ്ത്രക്രിയ നടത്താനായി 25 ലക്ഷം രൂപയാണ് കണ്ടെത്തേണ്ടത്. ഇത്രയും വലിയ ഒരു തുക ഉല്ലാസിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഉല്ലാസിന്റെ ചികിത്സയ്ക്കായി കൂട്ടുകാരും നാട്ടുകാരും ചേര്‍ന്ന് ഒരു ചികിത്സ
നാട്ടുകാര്‍ ഒരുമിച്ചു; സാമൂഹ്യവിരുദ്ധരുടെ താവളമായിരുന്ന ഒറ്റക്കണ്ടം ചെറോല്‍ പുഴ പ്രദേശം ക്ലീനായി
ഊരളളൂര്‍: കാട് മൂടിക്കിടന്നിരുന്ന ഒറ്റക്കണ്ടം ചെറോല്‍ പുഴ പ്രദേശം യുവാക്കളുടെ നേതൃത്വത്തില്‍ ശുചീകരിച്ചു. അരകിലോമീറ്ററോളം കാട് മൂടിക്കിടന്നതിനാല്‍ സാമൂഹ്യ വിരുദ്ധരുടെ സ്ഥിരം താവളമായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. പകലും രാത്രിയുമെന്നോണം പരസ്യ മദ്യപാനവും മറ്റും സ്ഥിരമായതോടെയാണ് നാട്ടുകാര്‍ രംഗത്തിറങ്ങിയത്. അരകിലോമീറ്ററോളമാണ് കാട് വെട്ടി വൃത്തിയാക്കിയിട്ടുളളത്. സിറാജ് ഗാലന്റ്, വിജീഷ് ഒറ്റക്കണ്ടം, അന്‍സാര്‍ പടിയാത്തിങ്കല്‍, ദീപന്‍ ഊരള്ളൂര്‍ തുടങ്ങിയവരുടെ
പലസ്തീന്‍ ഐക്യദാര്‍ഡ്യ റാലി സംഘടിപ്പിച്ച് അരിക്കുളം ജംഇയത്തുല്‍ മുഅല്ലിമീന്‍ മദ്രസ മാനേജ്‌മെന്റ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റി
അരിക്കുളം: പലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് റാലി നടത്തി അരിക്കുളം റൈഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ മദ്രസ മാനേജ്‌മെന്റ്‌മെന്റ് അസോസിയേഷന്‍ കമ്മിറ്റി. അരിക്കുളത്ത് നിന്നും ആരംഭിച്ച റാലി കുരുടി മുക്കില്‍ സമാപിച്ചു. എം. ടി. ഇബ്രാഹിം ഫൈസി യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. ടി. ഇബ്രാഹിം കുട്ടി മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. തന്‍സീര്‍ ദാരിമി മുഖ്യപ്രഭാഷണം നടത്തി. അസീസ്
‘ഇന്ത്യാ മുന്നണിയെ തകര്‍ക്കാന്‍ സി.പി.എം ശ്രമിക്കുന്നു’; മുസ്ലീം യൂത്ത് ലീഗ് അരിക്കുളത്ത് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗവും സംഘടിപ്പിച്ചു
അരിക്കുളം: അന്ധമായ കോണ്‍ഗ്രസ് വിരോധത്തിന്റെ പേരില്‍ ഇന്ത്യാമുന്നണിയെ തകര്‍ക്കാന്‍ സി.പി.ഐ.എം ശ്രമിക്കുന്നുവെന്ന് മുസ്ലീം ലീഗ് ജില്ലാസെക്രട്ടറി സി.പി.എ അസീസ്. ജെ.ഡി.എസ് എന്‍.ഡി.എ മുന്നണിയിലേക്ക് പോകുന്നത് പിണറായി വിജയന്റെ അറിവോടെയാണെന്ന ദേവഗൗഡയുടെ പ്രസ്ഥാവന ഇത് ശരിവെക്കുന്നതാണെന്നും അദ്ധേഹം പറഞ്ഞു. അരിക്കുളം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് സ്‌പെഷല്‍ കണ്‍വന്‍ഷനും സംഘാടക സമിതി രൂപീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അസീസ്. നവംമ്പര്‍
ഗാന്ധിസത്തെ മാറോട് ചേര്‍ത്ത് മുന്നേറണമെന്ന് അഡ്വ.കെ.പ്രവീണ്‍ കുമാര്‍; അരിക്കുളത്ത് ശാന്തിയാത്ര സംഘടിപ്പിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
അരിക്കുളം: ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്ക് മുമ്പെന്നത്തേക്കാളും പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ: കെ.പ്രവീണ്‍ കുമാര്‍. ലോകം മഹാത്മാ ഗാന്ധിയിലേക്ക് മടങ്ങാന്‍ ഉദ്‌ഘോഷിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണകൂടം ഗാന്ധി ഘാതകനെ പ്രകീര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അരിക്കുളം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ശാന്തി യാത്രയുടെ സമാപന സമ്മേളനം കാരയാട് തണ്ടയില്‍ താഴെയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു