Tag: anti drug
ലഹരിക്കെതിരായ സന്ദേശവുമായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ സുരേഷിന്റെ വിഷ്വൽ ആൽബം ‘ജാഗ്രത’; ഷൂട്ടിങ് ആരംഭിച്ചു
കൊയിലാണ്ടി: യുവാക്കൾക്കും വിദ്യാർത്ഥികൾക്കും ഇടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് തടയിടുക എന്ന ലക്ഷ്യത്തോടെ നിർമിക്കുന്ന ജാഗ്രത എന്ന വിഷ്വൽ ആൽബത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെ സീനിയർ സി.പി.ഒ (ഡ്രൈവർ) സുരേഷ് ഒ.കെയാണ് ആൽബത്തിന്റെ ഗാനരചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ആൽബത്തിന്റെ സ്വിച്ച് ഓൺ കർമ്മം കൊയിലാണ്ടി ഐ.പി എസ്.എച്ച്.ഒ ബിജു എം.വി നിർവ്വഹിച്ചു. മരുതൂരിലും കാവുംവട്ടത്തും
രക്ഷിക്കാം കുട്ടികളെ ലഹരിവലയില്‍ നിന്നും; നവംബര്‍ 27ന് പൊയില്‍ക്കാവ് ലഹരിവിരുദ്ധ ബോധവത്കരണം
കൊയിലാണ്ടി: രക്ഷിക്കാം കുട്ടികളെ ലഹരിവലയില്‍ നിന്നും എന്ന മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് രശ്മി പൊറ്റപ്പൊയില്‍ ലഹരിവിരുദ്ധ ബോധവത്കരണം സംഘടിപ്പിക്കുന്നു. നവംബര്‍ 27 ഞായറാഴ്ച മൂന്നുമണിക്ക് പൊയില്‍ക്കാവ് പൊറ്റപ്പൊയിലാണ് പരിപാടി. സിവില്‍ പൊലീസ് ഓഫീസര്‍ രംഗീഷ് കടവത്ത് പരിപാടി ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രദേശത്തെ എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളെ അനുമോദിക്കും.
ലഹരിയോട് നോ പറയാം; ചേമഞ്ചേരിയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ കുട്ടികളെ അണിനിരത്തി ലഹരി വിരുദ്ധ ഘോഷയാത്ര
ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ബാലസഭാംഗങ്ങളെ അണിനിരത്തി ലഹരി വിരുദ്ധ ഘോഷയാത്ര സംഘടിപ്പിച്ചു. കാഞ്ഞിലശ്ശേരി മിനി സ്റ്റേഡിയത്തിൽ നിന്നാരംഭിച്ച ഘോഷയാത്ര മയക്കുമരുന്നുകൾക്കെതിരെ സമൂഹത്തെ ബോധവല്‍ക്കരിയ്ക്കുക എന്ന ലക്ഷ്യമാണ് മുന്നോട്ട് വെച്ചത്. ഘോഷയാത്രക്ക് ശേഷം ഗ്രാമ പഞ്ചായത്ത് പരിസരത്ത് സജ്ജീകരിച്ച സിഗ്നേച്ചർ ട്രീയിൽ ബാലസഭാംഗങ്ങൾ മുദ്രാ ഗീതങ്ങൾ കെട്ടിത്തൂക്കി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജ്നഫ്