Tag: Anganavadi

Total 4 Posts

അങ്കണവാടികൾ ന്യൂജനാകുന്നു; അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ്

കൊയിലാണ്ടി: അരിക്കുളം മുക്ക് അങ്കണവാടിയിൽ ഡിജിറ്റൽ ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചു.അങ്കണവാടികളെ കൂടുതൽ പുതിയ കാലത്തെ സാധ്യതകളെ ഉപയോഗപ്പെടുത്തി ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് ട്രെൻഡിങ് ലൈറ്റ് ബോർഡ് സ്ഥാപിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് സുഗതൻ ഉദ്ഘാടനം നിർവഹിച്ചു.  വാർഡ് മെമ്പർ ശ്യാമള അധ്യക്ഷയായി. ബ്ലോക്ക് മെമ്പർ രജില, എട്ടാം വാർഡ് മെമ്പർ ബിന്ദു, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

അരങ്ങാടത്ത് കുരുന്നുകൾക്കായി പുതിയ അങ്കണവാടി ഉയരും; ആഘോഷമായി തറക്കല്ലിടൽ 

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ അരങ്ങാടത്ത് അംഗനവാടിയുടെ തറക്കല്ലിടൽ ചടങ്ങ് നാടിനാഘോഷമായി.  പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.ബാബുരാജ് ആണ് തറക്കല്ലിട്ടത്. ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ അനുവദിച്ച 5,30,000 രൂപയും 2023-24 വാർഷിക പദ്ധതിയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപയും ഉപയോഗിച്ചാണ് അങ്കണവാടിയുടെ നിർമ്മാണം നടത്തുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു മാസ്റ്ററുടെ അധ്യക്ഷതയിൽ നടന്ന

കുരുന്നുകൾക്കിനി കുടിവെള്ളം മുട്ടില്ല; അങ്കണവാടിയ്ക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി

കൊയിലാണ്ടി: അങ്കണവാടിക്കായി കുഴൽ കിണർ നിർമ്മിച്ച് നൽകി പള്ളിക്കമ്മിറ്റി. മൂടാടി ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ അച്ചോത്ത് അങ്കണവാടിക്കായാണ് മൂടാടി ജുമാ മസ്ജിദ് സലഫി കമ്മിറ്റി കുഴൽ കിണറും മോട്ടോറും നൽകിയത്. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ.ശ്രീകുമാർ കുഴൽ കിണറും മോട്ടോറും ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ സുമതി അധ്യക്ഷയായി. പി.കെ.സുഹൈബ്, പി.വി.ഗംഗാധരൻ, സോമൻ പി.വി, ബിന്ദു എന്നിവർ

കുരുന്നുകൾക്കൊപ്പം കൂടാൻ പോരുന്നോ? മൂടാടി പഞ്ചായത്തിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊയിലാണ്ടി: പന്തലായനി ഐ.സി.ഡി.എസ് പ്രൊജക്റ്റ്‌ പരിധിയിലുള്ള മൂടാടി പഞ്ചായത്തിലെ അങ്കണവാടികളിലേക്കായി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2022 നവംബർ ഒന്നിന് 18 വയസിനും 46 വയസിനും ഇടയിൽ പ്രായമുള്ളവരും മൂടാടി പഞ്ചായത്തിൽ സ്ഥിര താമസക്കാരുമായിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സായവരും, ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി തോറ്റവരും എഴുതാനും വായിക്കാനും അറിയുന്നവരും ആയിരിക്കണം.