Tag: AKG Football Tournament
സ്റ്റേഡിയത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, ടീമുകള്‍ തയ്യാര്‍: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്‌ക്കൊരുങ്ങി കൊയിലാണ്ടി
കൊയിലാണ്ടി: 43ാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്കായുള്ള ഒരുക്കങ്ങള്‍ കൊയിലാണ്ടി സ്‌റ്റേഡിയത്തില്‍ പൂര്‍ത്തിയായി. ജനുവരി 12ന് വൈകുന്നേരം ആറുമണിക്ക് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ മേള ഔപചാരികമായി ഉദ്ഘാടനം ചെയ്യും. ഇത്തവണ എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഫുട്‌ബോള്‍ മേളയായാണ് നടത്തുന്നത്. മേളയില്‍ മൂന്ന് ടൂര്‍ണമെന്റുകളിലായി 32 ടീമുകള്‍ മത്സരത്തിനിറങ്ങും. പ്രധാന ടൂര്‍ണമെന്റില്‍ എട്ട് ടീമുകളാണുള്ളത്. നേതാജി എഫ്.സി കൊയിലാണ്ടിയും ബ്ലാക്ക്‌സണ്‍
കൊയിലാണ്ടിയില്‍ നടന്ന നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി എഫ്.സി പൊയില്‍ക്കാവ്
കൊയിലാണ്ടി: ഒരിടവേളയ്ക്ക് ശേഷം കൊയിലാണ്ടിയെ ഫുട്‌ബോള്‍ ആവേശത്തിന്റെ കൊടുമുടിയേറ്റിയ എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി അമല്‍ പ്രേം യൂറോപ്പ് സ്‌പോണ്‍സര്‍ ചെയ്യുന്ന എഫ്.സി പൊയില്‍ക്കാവ്. ഫൈനല്‍ മത്സരത്തില്‍ എതിരാളികളായ എ.ബി.സി പൊയില്‍ക്കാവിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചാണ് എഫ്.സി പൊയില്‍ക്കാവ് വിജയകിരീടം നേടിയത്. ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍ കീപ്പറായി അഭിജിത്തിനെയും മികച്ച താരമായി അജ്മലിനെയും തെരഞ്ഞെടുത്തു.
ആവേശമായി ആദ്യമത്സരം; എ.കെ.ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ മുന്‍ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി
കൊയിലാണ്ടി: നാല്‍പ്പത്തിരണ്ടാമത് എ.കെ.ജി ഫുട്‌ബോള്‍ മേളയ്ക്ക് കൊയിലാണ്ടിയില്‍ ആവേശകരമായ തുടക്കം. കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തിലെ എന്‍.കെ.ചന്ദ്രന്‍ സ്മാരക ഗ്രൗണ്ടില്‍ നടന്ന ആദ്യ മത്സരത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ ഓസ്‌കാര്‍ എളേറ്റിലിനെ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ജനറല്‍ എര്‍ത്ത് മൂവേഴ്‌സ് കൊയിലാണ്ടി തോല്‍പ്പിച്ചു. മേളയുടെ രണ്ടാം ദിനമായ ശനിയാഴ്ച എ.ബി.സി പൊയില്‍ക്കാവിനെ ചെല്‍സി വെള്ളിപറമ്പ് നേരിടും.