Tag: accident
ദേശീയപാതയിൽ വടകരയിൽ കെ.എസ്.ആർ. ടി.സി ബസ് സ്കൂട്ടറലിടിച്ച് അപകടം; സ്കൂട്ടർയാത്രക്കാരിക്ക് ദാരുണാന്ത്യം
വടകര: ദേശീയപാതയിൽ വടകരയിൽ കെ എസ് ആർ ടിസി ബസ് സ്കൂട്ടറലിടിച്ച് അപകടം. സ്കൂട്ടർയാത്രക്കാരിക്ക് ദാരുണാന്ത്യം. ദേശീയപാതയിൽ ആശാ ഹോസ്പിറ്റലിന് സമീപം വച്ച് കെ എസ് ആർ ടി സി ബസ് സ്കൂട്ടറിലിടിക്കുകയായിരുന്നു. സ്കൂട്ടറിന് പിന്നിൽ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ ദേഹത്ത് കൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക്
ചേമഞ്ചേരിയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍മാര്‍ക്ക് പരിക്ക്
ചേമഞ്ചേരി: ദേശീയപാതയില്‍ ചേമഞ്ചേരി റെയില്‍വേ സ്റ്റേഷന് സമീപം ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ചരക്ക് ലോറിയും ടിപ്പര്‍ ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍മാര്‍ക്ക് പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ലോറികള്‍ റോഡില്‍ നിന്നും മാറ്റിയിട്ടില്ല. എന്നാല്‍ വാഹനഗതാഗതത്തെ ഇത് വലിയ തോതില്‍ ബാധിച്ചിട്ടില്ല. ഇരുഭാഗത്തുകൂടിയും വാഹനങ്ങളെ കടത്തിവിടുന്നുണ്ട്.
പേരാമ്പ്രയിൽ ബൈക്ക് ബസിൽ ഇടിച്ച് അപകടം; എടവരാട് സ്വദേശിയായ ബൈക്ക് യാത്രക്കാരന് പരിക്ക്
പേരാമ്പ്ര: ബൈക്ക് ബസില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. എടവരാട് ചേനായി മഠത്തിൽ ഉണ്ണികൃഷ്ണൻ (41)ആണ് പരിക്കേറ്റത്. പേരാമ്പ്ര ബ്ലോക്ക് ഓഫീസിന് സമീപം ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപാസ് റോഡിൽ നിന്നും കുറ്റ്യാടി റോഡിലേക്ക് കയറി വന്ന ബൈക്ക് കുറ്റ്യാടിക്ക് പോകുകയായിരുന്ന ലയൺ ബസിൽ ഇടിക്കുകയായിരുവെന്നാണ് ദൃക്‌സാക്ഷികൾ
റോഡ് മുറിച്ച് കടക്കുന്നതിനിടെ കാര്‍ ഇടിച്ചിട്ടു, പിന്നാലെ വന്ന രണ്ട് കാറുകള്‍ ഇടിച്ച് തെറിപ്പിച്ചു; മുക്കത്ത് ഒരു മരണം
കൊയിലാണ്ടി: മുക്കത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ കാര്‍ ഇടിച്ച് മലപ്പുറം സ്വദേശി മരിച്ചു. അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കല്‍ താജുദീനാണ് മരിച്ചത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പില്‍ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. റോഡിന്റെ മറുഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ എടുക്കാനായി താജുദ്ദീന്‍ മറുവശത്തേക്ക് പോകുന്നതിനിടെ അദ്ദേഹത്തെ കാര്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ അദ്ദേഹത്തെ
എതിര്‍ദിശയില്‍ വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ അപകടം; ചേമഞ്ചേരി വെറ്റിലപ്പാറയില്‍ ലോറി ഡിവൈഡറിലിടിച്ച് സര്‍വ്വീസ് റോഡിലേക്ക് വീണു
ചേമഞ്ചേരി: വെറ്റിലപ്പാറയില്‍ ലോറി ഡിവൈഡറിലിടിച്ച് സര്‍വ്വീസ് റോഡിലേക്ക് വീണ് അപകടം. ഇന്നലെ രാത്രി രണ്ട് മണിയോടെയാണ് സംഭവം. കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. എതിര്‍ദിശയില്‍ നിന്നും വന്ന ബൈക്കിനെ വെട്ടിക്കുന്നതിനിടെ ഡിവൈഡറിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലോറി താഴെയുള്ള സര്‍വ്വീസ് റോഡിലേക്ക് വീഴുകയായിരുന്നു. ലോറിയുടെ മുന്‍വശത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.
സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവേ കുട്ടികളെ ഇടിച്ചു വീഴ്ത്തി, പിന്നാലെ ബസില്‍ നിന്ന് ഇറങ്ങിയോടി ഡ്രൈവറും കണ്ടക്ടറും; വടകര മടപ്പള്ളിയിലുണ്ടായ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
വടകര: ദേശീയപാതയിൽ മടപ്പള്ളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെയാണ് കണ്ണൂരിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇടിച്ച് വീഴ്ത്തിയത്. അപകടത്തിന് പിന്നാലെ ബസില്‍ നിന്നും ഡ്രൈവര്‍ ഇറങ്ങി ഓടുന്നത് ദൃശ്യങ്ങളില്‍ കാണാം. മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ
”പതിവായി പോകാറുളള വേഗതയിലാണ് പോയത്, അപകടം നടന്നതിന് പിന്നാലെ ഞെട്ടിത്തരിച്ചുപോയി, ബസില്‍ കൂട്ട നിലവിളിയായിരുന്നു”; എലത്തൂരില്‍ അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന വിയ്യൂര്‍ സ്വദേശിയായ യാത്രക്കാരന്‍ പറയുന്നു
ജിന്‍സി ബാലകൃഷ്ണന്‍ കൊയിലാണ്ടി: വലിയൊരു അപകടത്തില്‍ നിന്നും കാര്യമായ പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വിയ്യൂര്‍ സ്വദേശിയായ വി.പി.ദിനേശന്‍. കഴിഞ്ഞദിവസം എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ ബസിലെ യാത്രക്കാരുടെ കൂട്ടത്തില്‍ ദിനേശനുമുണ്ടായിരുന്നു. അപകടത്തില്‍ ദിനേശന്റെ കാലിനും കൈയ്ക്കും പരിക്കുപറ്റിയിട്ടുണ്ട്. വിയ്യൂര്‍ സ്വദേശിയായ ദിനേശന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജോലി ചെയ്യുകയാണ്്. തലശ്ശേരിയില്‍ നിന്നും
”അവിടെയുണ്ടായിരുന്ന ഒരാള്‍ പോലും നോക്കിനിന്നില്ല, ഗ്ലാസ് പൊളിച്ചും ബസ് തകര്‍ത്തും പതിനഞ്ച് മിനിറ്റിനുള്ളില്‍ എല്ലാവരേയും പുറത്തിറക്കി”; എലത്തൂരിലെ അപകടത്തിന്റെ ദൃക്‌സാക്ഷിയായ ബസ് ഡ്രൈവര്‍ പറയുന്നു
കൊയിലാണ്ടി: വലിയൊരു അപകടം കണ്‍മുന്നില്‍ കണ്ടതിന്റെ നടുക്കത്തിലാണ് മേപ്പയ്യൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന സവേര ബസിന്റെ ഡ്രൈവറായ രഞ്ജിത്ത് കോയേരി. എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം അപകടം നടന്ന സമയത്ത് രഞ്ജിത്ത് ഓടിച്ചിരുന്ന ബസിന്റെ തൊട്ടുമുന്നിലാണ് അപകടത്തില്‍പ്പെട്ട കനിക എന്ന ബസ് മറിഞ്ഞുവീണത്. Also Read: എലത്തൂരില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ ബസ് ക്രയിന്‍ ഉപയോഗിച്ച് മാറ്റുന്നു;
എലത്തൂരില്‍ അപകടത്തില്‍പ്പെട്ട് മറിഞ്ഞ ബസ് ക്രയിന്‍ ഉപയോഗിച്ച് മാറ്റുന്നു; വീഡിയോ കാണാം
എലത്തൂര്‍: എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം അപകടത്തില്‍പ്പെട്ട ബസ് റോഡിന് കുറുകെ നിന്നും മാറ്റി. ക്രയിന്‍ ഉപയോഗിച്ച് ബസ് നേരെ നിര്‍ത്തി. അപകടതത്തെ തുടര്‍ന്ന് ദേശീയപാതയില്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. ബസ് റോഡിന് അരികിലേക്ക് മാറ്റി ഗതാഗതം പുനസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7.45ഓടെയാണ് എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും മറിഞ്ഞത്.
എലത്തൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്
എലത്തൂര്‍: എലത്തൂര്‍ പെട്രോള്‍ പമ്പിന് സമീപം ബസും ലോറിയും മറിഞ്ഞ് അപകടം. അപകടത്തില്‍ ബസ് യാത്രികര്‍ക്കും ലോറി ജീവനക്കാര്‍ക്കും പരിക്ക്. ഇന്ന് രാവിലെ 7.45ഓടെയായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലിമിറ്റഡ് സ്‌റ്റോപ്പ് ബസും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് മറിഞ്ഞത്. എലത്തൂരിലെ പെട്രോള്‍ പമ്പിലേക്ക് ലോറി തിരിയുന്നതിനെ ബസ് മറികടക്കാന്‍ ശ്രമിക്കുമ്പോഴാണ്