കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ സംഘടിപ്പിക്കുന്ന കിഡ്‌നി രോഗനിര്‍ണ്ണയ മെഗാക്യാമ്പ് ഡിസംബര്‍ 8ന്; സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു


പേരാമ്പ്ര: കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ സംഘടിപ്പിക്കുന്ന കിഡ്‌നി രോഗനിര്‍ണ്ണയ മെഗാക്യാമ്പിന്റെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തകരുടെ സംഗമം സംഘടിപ്പിച്ചു. കോഴിക്കോട് സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 8ന് കൂത്താളി എ.യു,പി സ്‌കൂളില്‍ വെച്ചാണ് ക്യാമ്പ് നടത്തുന്നത്.

മെഗാ ക്യാമ്പിന് മുന്നോടിയായി സന്നദ്ധ സംഘടനകളുടെ സഹായത്തോടെ പതിനഞ്ചിടങ്ങളില്‍ നടത്തുന്ന പ്രാഥമിക പരിശോധന ക്യാമ്പുകളുടെ മുന്നോടിയാണ് സംഗമം നടത്തിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എം അനൂപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ട്രെസ്റ്റ് പ്രസിഡന്റ് ഇ.ടി സത്യന്‍ അധ്യക്ഷ്യത വഹിച്ചു.

അബ്ദുള്‍ റഷീദ് ‘കിഡ്‌നി രോഗനിര്‍ണ്ണായത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തില്‍ ക്ലാസെടുത്തു. ശ്രീവിലാസ് വിനോയ് ടി,വി മുരളി, കെ.ടി കുഞ്ഞമ്മദ്, സി. പ്രേമന്‍, എ.കെ ചന്ദ്രന്‍, കെ.സി മുഹമ്മദ് ലാല്‍, പ്രസി ആര്‍പ്പം കുന്നത്ത്, ഒ.സി ലീന, രാജന്‍ കുന്നത്ത്, എന്‍.പി ബാലന്‍ നായര്‍, പി.കെ നൗജിത്ത്, വി.വി ജിനീഷ്, കെ.പി സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.