ചാലിക്കരയില്‍ എസ്.വൈ.എസിന്റെ ഇഫ്താര്‍ സംഗമം; മദ്രസ പൊതുപരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അനുമോദനം


പേരാമ്പ്ര: ചാലിക്കര ശാഖ എസ്.വൈ.എസ് ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. തന്‍സീര്‍ ദാരിമി മുഖ്യപ്രഭാക്ഷണം നടത്തി. മുഹമ്മദലി ബാഖവി അദ്ധ്യക്ഷം വഹിച്ചു നാസര്‍ പി കെ കെ സ്വാഗതം പറഞ്ഞു. ചാലിക്കര വെള്ളിയൂര്‍ ശറഫുല്‍ ഇസ്ലാം മദ്രസയില്‍ നിന്ന് പൊതു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ഉപഹാരം നല്‍കി അനുമോദിച്ചു.

ടി.കെ.ഇബ്രാഹിം സി.റഷീദ് മാസ്റ്റര്‍, ഷാഹിദ് ടി.കെ, വി.എസ്.കെ.ഇബ്രാഹിം, ചാലിക്കര റിയാസ്, അബൂബക്കര്‍ ടി.കെ.വി, മജീദ് മാസ്റ്റര്‍, ഷാമില്‍ മാസ്റ്റര്‍, ഫാസില്‍ എ. എന്നിവര്‍ സംസാരിച്ചു.

ഇഫ്താറിന് മുനീര്‍.എം.കെ, ഷരീഫ്.സി.എം, മുജീബ്, സി. യൂസഫ്, പി.കെ.അബീര്‍, എ.ഷാനിദ്, എന്‍.കെ.സമീര്‍, കെ.ഹാരിസ്, എ.ഇബ്രാഹിം കുന്നത്ത്, സാദിഖ് ഉസ്താദ്, ചിബൂട്ടന്‍ സി എന്നിവര്‍ നേതൃത്വം നല്‍കി.