കൊയിലാണ്ടിയിലെ സംരംഭകര്‍ക്ക് പാഠങ്ങള്‍ പകര്‍ന്നുനല്‍കി വ്യവസായ വാണിജ്യ വകുപ്പ്; ശില്‍പശാലയില്‍ പങ്കെടുത്തത് 81 പേര്‍
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെയും വ്യവസായ വാണിജ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇ.എം.എസ് ടൗണ്‍ഹാളില്‍ സംരംഭകത്വ ശില്‍പശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസര്‍ നിജീഷ്.ആര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേ പാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇന്ദിര ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രജില.സി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ നിജില പറവക്കൊടി, വാര്‍ഡ് കൗണ്‍സിലര്‍ ലളിത എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് കേരള ബാങ്ക് പ്രതിനിധി പ്രീത.ജി, ഉപജില്ലാ വ്യവസായ വികസന ഓഫീസര്‍ ഷിബിന്‍.കെ, കൊയിലാണ്ടി നഗരസഭ വ്യവസായ വികസന ഓഫീസര്‍ നിജീഷ്.ആര്‍, കൊയിലാണ്ടി നഗരസഭാ വ്യവസായ വകുപ്പ് എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് മാരായ അശ്വിന്‍.പി.കെ, ഐശ്വര്യ.സി.പി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
ആകെ 81 പേര്‍ പങ്കെടുത്ത ചടങ്ങില്‍ എന്റര്‍പ്രൈസ് ഡെവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് അശ്വിന്‍.പി.കെ നന്ദി പറഞ്ഞു.