സുരക്ഷ പെയിന്‍ & പാലിയേറ്റീവ് ചേമഞ്ചേരി മേഖല വാർഷിക കൺവെൻഷൻ സംഘടിപ്പിച്ചു


ചേമഞ്ചേരി: സുരക്ഷ പെയിന്‍ & പാലിയേറ്റീവ് ചേമഞ്ചേരി മേഖല വാർഷിക കൺവെൻഷൻ പൂക്കാട് എഫ്എഫ് ഹാളിൽ കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനം ചെയ്തു. സുരക്ഷ മേഖല ചെയർമാൻ എം.പി അശോകൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു. വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് ചടങ്ങില്‍ അനുശോചനമറിയിച്ചു.

പാലിയേറ്റീവ് ഉപകരണങ്ങൾ യൂ സന്തോഷ് കുമാര്‍, ഷീജാ സുജിത്ത് എന്നിവരില്‍ നിന്നും എംഎൽഎ ഏറ്റുവാങ്ങി. മേഖല സെക്രട്ടറി എൻ ഉണ്ണി പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.കെ അശോകൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംഘടനാ റിപ്പോട്ട് കൊയിലാണ്ടി സോണൽ ചെയർമാൻ സി.പി ആനന്ദന്‍ അവതരിപ്പിച്ചു.

എൻ ഉണ്ണിയെ ചെയർമാനായും ശാന്ത കളമുള്ള കണ്ടി, വി.കെ അശോകൻ എന്നിവർ വൈസ് ചെയർമാൻമാരായും എം.പി അശോകനെ കൺവീനർ ആയും, കെ ശ്രീനിവാസൻ, എൻ.പി ഷൈജു എന്നിവരെ ജോ.കൺവീനർമാരായും ബാലൻ കുനിയിൽ ട്രഷററായും പുതിയ കമ്മറ്റി രൂപികരിച്ചു. എൻ ഉണ്ണി സ്വാഗതവും ബാലൻ കുനിയിൽ നന്ദി പ്രകടനവും നടത്തി.