സ്വാന്തനമേകാൻ അവരുണ്ട്; കൊയിലാണ്ടിയിൽ വളണ്ടിയർമാർക്ക് ശില്പശാലയുമായി സുരക്ഷ പെയിൻ ആന്റ് പാലിയേറ്റിവ്


 

Advertisement

കൊയിലാണ്ടി: സുരക്ഷ പെയിൻ ആന്റ് പാലിയേറ്റിവിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ വളണ്ടിയർമാർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. കൊയിലാണ്ടിയിലെ വിവിധ മേഖലകളിൽ നിന്നായി നൂറോളം വളണ്ടിയർമാർ ശിൽപ്പശാലയിൽ പങ്കെടുത്തു.

Advertisement

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ശിൽപ്പശാല ടി.കെ.ചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബി.പി.ബബീഷ് അധ്യക്ഷത വഹിച്ചു. പ്രമോദ് കുമാർ, സി.പി.ആനന്ദൻ എന്നിവർ ക്ലാസുകളെടുത്തു.

Advertisement

എ.പി.സുധീഷ്, കെ.ഗീതാനന്ദൻ മാസ്റ്റർ, പഴങ്കാവിൽ രാജൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കൊയിലാണ്ടി സോണൽ പരിധിയിലെ മുഴുവൻ കിടപ്പുരോഗികൾക്കും സമ്പൂർണ്ണ വളണ്ടിയർ കെയർ ഉറപ്പുവരുത്തുന്നതിനുളള പദ്ധതികൾ നടപ്പിലാക്കുമെന്ന് സുരക്ഷ സോണൽ കൺവീനർ സി.പി.ആനന്ദൻ പറഞ്ഞു.

Advertisement