ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ മേപ്പയ്യൂരിലെ സംയുക്ത ട്രേഡ് യൂണിയന്‍ യോഗത്തില്‍ തീരുമാനം


മേപ്പയ്യൂര്‍: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ, തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടക്കുന്ന ദ്വിദിന ദേശീയ പണിമുടക്ക് വിജയിപ്പിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ മേപ്പയ്യൂര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗത്തില്‍ തീരുമാനം. മാര്‍ച്ച് 28 ,29 തിയ്യതികളില്‍ ‘രാജ്യത്തെ രക്ഷിക്കൂ ജനതയെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയര്‍ത്തി സംയുക്ക ട്രേഡ് യൂണിയന്റെ നേതൃത്വത്തിലാണ് പണിമുടക്ക് നടത്തുന്നത്. യോഗം ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ ഉദ്ഘാടനം ചെയ്തു.

സഞ്ജയ് കൊഴുക്കല്ലൂര്‍ അധ്യക്ഷത വഹിച്ചു. മുജീബ് കോമത്ത്, എം.കെ.രാമചന്ദ്രന്‍, വി.ഷൈജു, പി.സി രാജേന്ദ്രന്‍, മജീദ് കാവില്‍ എന്നിവര്‍ സംസാരിച്ചു.