ആകാശ വിസ്മയം; ഇന്ന് ആകാശത്ത് സൂപ്പർ മൂൺ, ബ്ലൂ മൂൺ പ്രതിഭാസം കാണാം


ഇന്ന് ആകാശത്ത് സൂപ്പർമൂൺ ബ്ലൂ മൂൺ പ്രതിഭാസം കാണാം. സ്റ്റർജിയൻ മൂൺ എന്നുകൂടി അറിയപ്പെടുന്ന സൂപ്പർമൂൺ ബ്ലൂ മൂൺ ഏറ്റവും വലുതും തിളക്കമുള്ളതുമായി ദൃശ്യമാകും. ഇന്ത്യൻ സമയം 11.56-ന് ദൃശ്യമാകുന്ന സൂപ്പർമൂൺ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാൻ കഴിയും.

എന്താണ് സൂപ്പർമൂൺ?

ചന്ദ്രൻ പൂർണമായിരിക്കുന്ന അതേസമയത്ത് ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്നതിനെയാണ് സൂപ്പർമൂൺ എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെ സംഭവിക്കുമ്പോൾ, അത് ഒരു സാധാരണ പൗർണ്ണമിയെക്കാൾ അൽപ്പം തെളിച്ചമുള്ളതും വലുതുമായി കാണപ്പെടും.

എന്താണ് ബ്ലൂ മൂൺ?

ഒരു മാസത്തിൽ തന്നെ രണ്ടാം തവണ കാണുന്ന പൂർണചന്ദ്രനെയാണ് ബ്ലുമൂൺ എന്നു വിളിക്കുന്നത്. ഒരു മാസം രണ്ട് പൂർണചന്ദ്രൻ സാന്നിധ്യമറിയിക്കുന്നതിനാൽ രണ്ടാമത്തെ പൂർണചന്ദ്രൻ ബ്ലൂ മൂൺ ആയിരിക്കും.

ബഹിരാകാശ ഏജൻസിയുടെ കണക്കനുസരിച്ച്, ശരാശരി രണ്ടര വർഷത്തിലൊരിക്കൽ ഇത് സംഭവിക്കുന്നു. യഥാർത്ഥത്തിൽ രണ്ട് തരം ബ്ലൂ സൂപ്പർമൂൺ ഉണ്ട്. ആദ്യത്തേത് പ്രതിമാസ ബ്ലൂ മൂൺ ആണ്. അതായത് എല്ലാ രണ്ടാമത്തെ ആഴ്‌ചയിലും പൂർണ്ണചന്ദ്രൻ ദൃശ്യമാകും. രണ്ടാമത്തേത് സീസണൽ ബ്ലൂ മൂൺ ആണ്, അതായത് ഒരു സീസണിൽ കാണുന്ന നാല് പൗർണ്ണമികളിൽ മൂന്നാമത്തേത്.

എങ്ങനെ കാണാം?

നാസ പറയുന്നതനുസരിച്ച് തുറസായ സ്ഥലങ്ങളിൽ നിന്ന് ഇത് എളുപ്പത്തിൽ കാണാൻ കഴിയും. ചന്ദ്രൻ്റെ ഉപരിതലം കാണണമെങ്കിൽ ദൂരദർശിനിയുടെ സഹായം തേടേണ്ടിവരും. മികച്ച കാഴ്ചാനുഭവത്തിന് തെളിഞ്ഞ ആകാശവും വേണം.