കോവളത്തോ ഗോവയിലോ പോകണ്ട: ഇനി സണ്‍ബാത്ത് നമ്മുടെ കോഴിക്കോട് ബീച്ചിലും


Advertisement

കോഴിക്കോട്: കോഴിക്കോട് ബീച്ചിലും സണ്‍ബാത്ത് വരുന്നു. പഴയ ലയണ്‍സ് പാര്‍ക്കിന് പിന്നാലായാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. 25 സണ്‍ലോന്‍ജറുകളാണ് നിലവില്‍ ബീച്ചിലൊരുക്കിയിരിക്കുന്നത്. സംരംഭം വിജയകരമായാല്‍ കൂടുതല്‍ സണ്‍ലോന്‍ജറുകളെത്തിക്കാനുള്ള ഒരുക്കത്തിലാണ് സംരംഭകര്‍.

Advertisement

സണ്‍ബാത്തിന് മണിക്കൂറിന് 150 രൂപ ഈടാക്കാനാണ് സംഘാടകരുടെ തീരുമാനം. ശക്തമായ വെയിലുള്ള സമയത്ത് ആവശ്യമെങ്കില്‍ കുടയും നല്‍കും. ഡിസംബറിന്റെ തണുപ്പ് കൂടിയായതിനാല്‍ സണ്‍ബാത്തിന് കൂടുതല്‍ പേരെത്തുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍.

Advertisement
Advertisement