ഫുട്‌ബോള്‍ കളിക്കാന്‍ ഇഷ്ടമാണോ? പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം ജില്ലയിലെ സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പുകളില്‍


കോഴിക്കോട്: ജില്ലയിലെ സമ്മര്‍ ഫുട്‌ബോള്‍ ക്യാമ്പുകള്‍ക്ക് തുടക്കമായി. ആറ് മുതല്‍ പതിനാറ് വയസ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഫുട്‌ബോള്‍ ക്യാമ്പില്‍ പരിശീലനത്തിനായി രജിസ്റ്റര്‍ ചെയ്യാം.

വാകയാട്, കല്ലാനോട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലന കേന്ദ്രങ്ങള്‍. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെയും ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെയും അംഗീകൃത ലൈസന്‍സുള്ള കോച്ചുകളാണ് പരിശീലനം നല്‍കുക.

ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ ഫോണ്‍: 7994011311