കൊയിലാണ്ടിയിലെ സുരക്ഷാ പാലിയേറ്റീവിന്റെ പ്രവര്‍ത്തനം മാതൃകാപരം, പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും സാന്ത്വന പരിചരണം ഉറപ്പുവരുത്തുന്നതിലേക്കെത്തണമെന്നും പി.മോഹനന്‍ മാസ്റ്റര്‍


കൊയിലാണ്ടി: സുരക്ഷ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി കൊയിലാണ്ടി സോണല്‍ കണ്‍വന്‍ഷന്‍ കൈരളി ഓഡിറ്റോറിയത്തില്‍ നടന്നു. സുരക്ഷ ജില്ല രക്ഷാധികാരി പി.മോഹനന്‍ മാസ്റ്റര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി സോണല്‍ ചെയര്‍മാന്‍ ബി.പി.ബബീഷ് അധ്യക്ഷത വഹിച്ചു. പ്രയാസമനുഭവിക്കുന്ന മുഴുവന്‍ മനുഷ്യരെയും ചേര്‍ത്തു നിര്‍ത്താനും അവര്‍ക്ക് സാന്ത്വന പരിചരണം ഉറപ്പുവരുത്താനും സുരക്ഷ പാലിയേറ്റിവിന് സാധിക്കണം എന്ന് പി.മോഹനല്‍ മാസ്റ്റര്‍ പറഞ്ഞു.

മുതിര്‍ന്ന പാലിയേറ്റീവ് പ്രവര്‍ത്തകനുള്ള പ്രഥമ യു.കെ.ദാമോദരന്‍ അടിയോടി എന്‍ഡോവ്‌മെന്റ് കണ്‍വന്‍ഷനില്‍ വെച്ച് വിതരണം ചെയ്തു. പാലിയേറ്റിവ് പ്രവര്‍ത്തകനായ എ.കെ.ബാലന്‍ നടേരിയാണ് പ്രഥമ പുരസ്‌കാരത്തിന് അര്‍ഹനായത്. കാനത്തില്‍ ജമീല എം.എല്‍.എ പുരസ്‌കാരം കൈമാറി.

ടി.കെ.ചന്ദ്രന്‍ മാസ്റ്റര്‍, സി.പി.ആനന്ദന്‍, കെ.അജയകുമാര്‍, കെ.ഷിജു മാസ്റ്റര്‍, കെ.ഗീതാനന്ദന്‍, എ.പി.സുധീഷ്, കെ.ടി.സിജേഷ്, കെ.നൗഫല്‍ എന്നിവര്‍ സംസാരിച്ചു. സുരക്ഷ കൊയിലാണ്ടി സോണല്‍ കമ്മറ്റിയുടെ പുതിയ ഭാരവാഹികള്‍: ബി.പി.ബബീഷ് ചെയര്‍മാന്‍, സി.പി.ആനന്ദന്‍ കണ്‍വീനര്‍, എ.പി.സുധീഷ് ട്രഷറര്‍.

Summary: Sukharana Pain and Palliative Care Society Koilandi Zonal Convention