കലാസ്വാദകര്‍ക്ക് സ്വാഗതം; കോവിഡ് സൃഷ്ടിച്ച ഇടവേളയ്ക്ക്‌ശേഷം പൂര്‍വ്വാധികം ആവേശത്തോടെ ഉപജില്ലാ കലോത്സവം കൊയിലാണ്ടിയില്‍- ഇന്നത്തെ മത്സരങ്ങള്‍ ഇവയാണ്


കൊയിലാണ്ടി: കോവിഡ് മഹാമാരിയുണ്ടാക്കിയ ഇടവേളയ്ക്ക് ശേഷം കേരളത്തിലെ സ്‌കൂള്‍ കലോത്സവ വേദികള്‍ സജീവമാകുമ്പോള്‍ കൊയിലാണ്ടിയിലും കലയുടെ ആരവമുയരുന്നു. കൊയിലാണ്ടി ഉപജില്ലാ കലോത്സവത്തിന്റെ സ്റ്റേജ് ഇതര മത്സരങ്ങള്‍ തിങ്കളാഴ്ച രാവിലെ മുതല്‍ കൊയിലാണ്ടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആരംഭിച്ചു. കലോത്സവമില്ലാത്ത രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഉപജില്ലാ കലോത്സവത്തെ വലിയ ആവേശത്തോടെയാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരും വരവേല്‍ക്കുന്നത്.

ഭാവിയുടെ എഴുത്തുകാരെയും ചിത്രകാരെയും പ്രാസംഗികരെയും കണ്ടെത്താനുള്ള മത്സരങ്ങളാണ് കലോത്സവത്തിന്റെ ആദ്യനാളില്‍ നടക്കുന്നത്. രാവിലെ മുതല്‍ തന്നെ മത്സരാര്‍ത്ഥികള്‍, അധ്യാപകര്‍, സംഘാടകര്‍, വളണ്ടിയര്‍മാര്‍ എന്നിവരാല്‍ സ്‌കൂളും പരിസരവും നിറഞ്ഞിരുന്നു.

അതിഥികളായി മറ്റ് സ്‌കൂളുകളില്‍ നിന്ന് എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് നല്ല ആതിഥേയരായിരുന്നു ജി.വി.എച്ച്.എസ്.എസ്സിലെ കുട്ടികള്‍. അധ്യാപകരും വളണ്ടിയര്‍മാരും ഉണ്ടെങ്കിലും വേദികള്‍ എവിടെയാണ് എന്നും മറ്റും സ്‌കൂളിലെ വിദ്യാര്‍ത്ഥികളോട് തന്നെയാണ് പലരും ചോദിച്ച് മനസിലാക്കിയത്.

ഇന്ന് നടന്നതും നടക്കാനിരിക്കുന്നതുമായ മത്സര ഇനങ്ങള്‍

ചിത്രരചന (എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ജലച്ചായം (എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

കാര്‍ട്ടൂണ്‍ (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

കൊളാഷ് (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഓയില്‍ പെയിന്റിങ് (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

മലയാളം കഥാരചന (യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

മലയാളം കവിതാ രചന (യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

മലയാളം ഉപന്യാസ രചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഇംഗ്ലീഷ് കഥാരചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഇംഗ്ലീഷ് കവിതാ രചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഇംഗ്ലീഷ് ഉപന്യാസ രചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഹിന്ദി കഥാരചന (യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഹിന്ദി കവിതാ രചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഹിന്ദി ഉപന്യാസ രചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഉറുദു കഥാരചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഉറുദു കവിതാ രചന (യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഉറുദു ഉപന്യാസ രചന (ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

ഉറുദു ക്വിസ് (യു.പി, ഹയര്‍ സെക്കന്ററി)

ഉറുദു പ്രസംഗം (ഹെസ്‌കൂള്‍)

സംസ്‌കൃതം ഉപന്യാസ രചന (യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

സംസ്‌കൃതം കഥാരചന (യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

സംസ്‌കൃതം കവിതാരചന (യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

സംസ്‌കൃതം സമസ്യാപൂരണം (യു.പി, ഹൈസ്‌കൂള്‍)

സിദ്ധരൂപോച്ചാരണം (യു.പി)

ഗദ്യപാരായണം (യു.പി)

പ്രശ്നോത്തരി (യു.പി, ഹൈസ്‌കൂള്‍)

കന്നഡ കവിതാരചന (ഹൈസ്‌കൂള്‍)

തമിഴ് കവിതാ രചന (ഹൈസ്‌കൂള്‍)

മലയാളം പ്രസംഗം (എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

കടങ്കഥ (എല്‍.പി)

തമിഴ് പദ്യം ചൊല്ലല്‍ (എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

കന്നഡ പദ്യം ചൊല്ലല്‍ (എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി)

തമിഴ് പ്രസംഗം (എല്‍.പി, യു.പി, ഹൈസ്‌കൂള്‍)

കന്നഡ പ്രസംഗം (എല്‍.പി, യു.പി)

അറബിക് സാഹിത്യോത്സവം

എല്‍.പി

കയ്യെഴുത്ത്
പദനിര്‍മ്മാണം
ഖുര്‍ആന്‍ പാരായണം
കഥാകഥനം
പ്രശ്നോത്തരി

യു.പി

ഗദ്യവായന
ഖുര്‍ആന്‍ പാരായണം
കഥാകഥനം
പ്രശ്നോത്തരി
പ്രസംഗം (ഹയര്‍ സെക്കന്ററി ജനറല്‍)
പ്രസംഗം
വിവര്‍ത്തനം
പദകേളി

ഹൈസ്‌കൂള്‍

ഉപന്യാസ രചന (ഹയര്‍ സെക്കന്ററി ജനറല്‍)
ഉപന്യാസ രചന
കഥാരചന
കഥാരചന (ഹയര്‍ സെക്കന്ററി ജനറല്‍)
അടിക്കുറിപ്പ്
കവിതാരചന (ഹയര്‍ സെക്കന്ററി ജനറല്‍)
വിവര്‍ത്തനം
പോസ്റ്റര്‍ നിര്‍മ്മാണം
പ്രസംഗം
പ്രശ്നോത്തരി
ഖുര്‍ആന്‍ പാരായണം
മുശാറ
നിഘണ്ടു നിര്‍മ്മാണം