‘സബ് സെന്റര്‍ അടച്ചുപൂട്ടിയിട്ടില്ല, ആരോപണങ്ങള്‍ അടിസ്ഥാനരഹിതം’; മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം അടച്ചുപൂട്ടിയെന്ന യൂത്ത് ലീഗിന്റെ ആരോപണത്തിന് മറുപടിയുമായി പഞ്ചായത്ത്‌


നന്തി ബസാര്‍: മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം നാല് വര്‍ഷമായി തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന്‌ ആരോപിച്ച് യൂത്ത് ലീഗ് നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി മൂടാടി പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഭാസ്‌കരന്‍.

”മൂടാടി പഞ്ചായത്തിലെ ഫാമിലി ഹെല്‍ത്ത് സെന്ററിന്റെ സബ് സെന്റര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞില്ല എന്നുമാത്രമാണ് പ്രശ്‌നം. ബാക്കിയെല്ലാം പ്രവര്‍ത്തനങ്ങളും കൃത്യമായി സബ് സെന്ററില്‍ നടക്കുന്നുണ്ടെന്നാണ് ടി.കെ ഭാസ്‌കരന്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞത്.

”കൂടാതെ സബ് സെന്ററിന്റെ പുതിയ കെട്ടിടത്തിന്റെ പണി നടന്നുകൊണ്ടിരിക്കുകയാണ്. മാത്രമല്ല അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള കുത്തിവെച്ച് അടക്കം എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ അവിടെ നടക്കുന്നുണ്ടെന്നും യൂത്ത് ലീഗിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ധേഹം പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം നാല് വര്‍ഷത്തിലധികമായി തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് ആരോപിച്ച് മൂടാടി പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ്  കമ്മിറ്റി സബ് സെന്ററില്‍ പ്രതിഷേധാകത്മക റീത്ത് വെച്ചത്.

Also Read- മൂടാടി പഞ്ചായത്ത് ജനകീയ ആരോഗ്യകേന്ദ്രം പൂട്ടിയിട്ട് നാലുവര്‍ഷം; റീത്ത് സമര്‍പ്പിച്ച് പ്രതിഷേധവുമായി മുസ്‌ലിം യൂത്ത് ലീഗ്

പഞ്ചായത്തിന്റെ ഇടപെടലിനെ തുടര്‍ന്ന് കെ.ദാസന്‍ എം.എല്‍.എ ആയിരിക്കെ അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് സെന്റര്‍ പുതുക്കിപണിതിരുന്നു. ഒപ്പം പഞ്ചായത്ത് ഫണ്ടില്‍ വൈദ്യുതീകരണം, വെയിറ്റിങ് ഏരിയ ശുദ്ധജല സംവിധാനം എന്നിവ ഉള്‍പ്പെടുത്തി 7 ലക്ഷം രൂപ എന്‍എച്ച്എം ഫണ്ടും ലഭ്യമാക്കിയിരുന്നു. ഇപ്പോള്‍ ഇതിന്റെ പണികള്‍ ടെന്‍ഡര്‍ ചെയ്തിരിക്കുകയാണ്.