കാട് കയറി, പ്രകൃതിയുടെ ഭംഗി തൊട്ടറിഞ്ഞ് ഒരു ദിനം; ആറളം വനം – വന്യജീവി സങ്കേതത്തിലെ കാണാകാഴ്ചകള്‍ തേടി പന്തലായനി ബിആര്‍സിയുടെ കാടകം 2k24 പഠനയാത്ര


കൊയിലാണ്ടി: കാടിനെ അറിഞ്ഞ്, ആസ്വദിച്ച് പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒരു ദിനം. പന്തലായനി ബിആര്‍സി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടി നടത്തിയ പഠനയാത്ര നവ്യാനുഭവമായി. ആറളം വനം -വന്യജീവി സങ്കേതത്തിലേക്കായിരുന്നു 23ന് കൊയിലാണ്ടിയില്‍ നിന്നും യാത്ര സംഘടിപ്പിച്ചത്.

ബിആര്‍സി പരിധിയിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളും രക്ഷിതാക്കളുമടക്കം നാല്‍പ്പത്തിയെട്ട് പേര്‍ യാത്രയില്‍ പങ്കെടുത്തു. ആറളം വന്യജീവി സങ്കേതത്തിൽ സംഘടിപ്പിച്ച ക്യാമ്പ് കുട്ടികള്‍ക്ക് പുത്തന്‍ അനുഭവമായിരുന്നു. യാത്രയിലൂടെ പ്രകൃതിയെ അടുത്തറിയുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം നേരനുഭവത്തിലൂടെ മനസ്സിലാക്കുന്നതിനും കുട്ടികൾക്ക് കഴിഞ്ഞു. ക്യാമ്പിൽ ഒരുക്കിയ ക്ലാസും വനത്തിലൂടെയുള്ള നടത്തവും യാത്രയെ കൂടുതല്‍ മനോഹരമാക്കി.

23ന് രാവിലെ കൊയിലാണ്ടി മുൻസിപാലിറ്റി വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ഇന്ദിര ടീച്ചർ ഫ്ലാഗ് ഓഫ് ചെയ്തു. മുൻസിപാലിറ്റി ക്ഷേമകാര്യ ചെയർ പേഴ്സൺ കെ.ഷിജു അധ്യക്ഷത വഹിച്ചു. പന്തലായനി ബിപിസി ദിപ്തി ഇപി സ്വാഗതo പറഞ്ഞു. ക്ലസ്റ്റർ കോ ഓഡിനേറ്റർമാരായ ജാബിർ, അനിഷൻ സ്പെഷ്യൽ എഡ്യുക്കേറ്റർമാരായ റിഷി സുകുമാരൻ, സിനിഷ എന്നിവർ ആശംസകൾ അര്‍പ്പിച്ച് സംസാരിച്ചു. ടൂർ കോഡിനേറ്റർ പ്രശോഭ് എം.കെ നന്ദി പറഞ്ഞു.

Description: Study trip conducted by Pantalayani BRC for special needs children