തുള്ളിക്കൊരു കുടം പെയ്ത മഴയിൽ ഏഴഴകായി വിരിഞ്ഞ് പൊയിൽക്കാവിലെ വിദ്യാർത്ഥികൾ; ഇത് വൈവിധ്യങ്ങളുടെ വർണ്ണക്കുട ആഘോഷം (വീഡിയോ കാണാം)


Advertisement

കൊയിലാണ്ടി: പൊയിൽക്കാവിൽ ഇന്ന് മഴയ്ക്ക് എഴുപത് വർണ്ണങ്ങളായിരുന്നു. ആരവത്തോടെ വന്ന മഴയെ ആഘോഷമാക്കി പൊയിൽക്കാവ് യു.പി സ്കൂളിലെ കുട്ടികൾ. വർണ്ണക്കുടകൾ ചൂടി മഴയെ അവർ ആസ്വദിച്ചു.

മുഴുവൻ കുട്ടികളും വർണ്ണക്കുടകളുമായി ആണ് ഇന്ന് സ്കൂളിലെത്തിയത്. മഴ തുള്ളികൾ പെയ്തു തുടങ്ങിയതോടെ എല്ലാവരും കുടയുമായി മുറ്റത്തേക്കിറങ്ങി തുള്ളിക്കൊരുകുടം പെയ്ത മഴയ്ക്ക് മാരിവിൽ തീർത്തു.

Advertisement

മഴത്തുള്ളികൾക്കിടയിലൂടെ ഉച്ചത്തിൽ ശബ്ദം വെച്ചും ചുവടുകളും വെച്ചാണ് അവർ ആസ്വദിച്ചത്. പ്രകൃതിയെ പഠിക്കുക, നിരീക്ഷിക്കുക, അടുത്തറിയുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ ഉദ്യമം ഒരുങ്ങിയത്.

Advertisement

മഴ ആഘോഷിക്കാനായി നടത്തിയ പരിപാടിയിലൂടെ സ്കൂളിലെ നിറക്കൂട്ടം ചിത്രകലാ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കളർഫെസ്റ്റിന് തുടക്കമായി. ചിത്രകലാധ്യാപകൻ സൂരജ്കുമാർ പ്രോഗ്രാമിന് നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് രോഷ്നി അർ അശംസകൾ നേർന്നു.

Advertisement

വീഡിയോ കാണാം:

summary: students of poyilkav school enjoying rain with colourful umbrellas