സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികളെത്തി; കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരം വൃത്തിയായി, പ്ലാസ്റ്റിക് ബോട്ടിലുകള്‍ മനോഹരമായ ചെടിച്ചട്ടികളായി
കൊയിലാണ്ടി: സ്വച്ഛതാ ഹി സേവാ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടി ഇലാഹിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരം ശുചീകരിച്ചു. സതേണ്‍ റെയില്‍വേ പാലക്കാട് ഡിവിഷനും കാലിക്കറ്റ് സര്‍വ്വകലാശാല കോഴിക്കോട് ജില്ല എന്‍.എസ്.എസ് യൂണിറ്റുകളും സംയുക്തമായി നടത്തുന്ന പദ്ധതിയാണിത്.
സെപ്റ്റംബര്‍ 17 മുതല്‍ ഒക്ടോബര്‍ രണ്ട് വരെ നീളുന്ന സ്വച്ഛതാ ഹി സേവാ ദ്വൈവാരാചരണ പദ്ധതിക്കാണ് ശുചീകരണ പ്രവര്‍ത്തനത്തോടെ തുടക്കം കുറിച്ചത്. ഇതു കൂടാതെ വേസ്റ്റ് ടു ആര്‍ട്ട് എന്ന പ്രമേയത്തെ ആധാരമാക്കി പ്ലാസ്റ്റിക് ബോട്ടലുകള്‍ കൊണ്ട് ചെടിച്ചട്ടിയും നിര്‍മ്മിച്ചു.
സ്റ്റേഷന്‍ സൂപ്രണ്ട് രവീന്ദ്രന്‍ എം, ചീഫ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രേഷ് കുമാര്‍, ഇലാഹിയ കോളേജ് എന്‍.എസ്.എസ് പി.ഒ അഫീഫ കെ.എം, കൊമേര്‍ഷ്യല്‍ സൂപ്രണ്ട് സുരേഷ്.എസ്, എന്‍.എസ്.എസ് വളണ്ടിയേഴ്‌സ് ആഷ്ന ഷെറിന്‍, മുഹമ്മദ് അഫ്‌ലഹ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. പതിനഞ്ചോളം വരുന്ന എന്‍.എസ്.എസ് വളണ്ടിയേഴ്‌സിനൊപ്പം റെയില്‍വേ സ്റ്റാഫും യാത്രക്കാരും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
Summary: students of Ilahia Arts and Science College cleaned railway station