‘ഹരിതമോഹനം ‘; കൊയിലാണ്ടി നഗരസഭ ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കില്‍ തണല്‍ വൃക്ഷതൈകള്‍ നട്ട് കൊയിലാണ്ടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കില്‍ തണല്‍ വൃക്ഷതൈകള്‍ നട്ട് കൊയിലാണ്ടി ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ കൊയിലാണ്ടി നഗരസഭ ബയോ ഡൈവേഴ്‌സിറ്റി പാര്‍ക്കില്‍ കൊന്നേങ്കണ്ടി താഴെയാണ് തണല്‍ വൃക്ഷ തൈകള്‍ നട്ടത്.

വൃക്ഷങ്ങള്‍ നടുന്ന ”ഹരിതമോഹനം ‘ പദ്ധതി നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ.കെ സത്യന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
വാര്‍ഡ് കൗണ്‍സിലര്‍ അധ്യക്ഷനായി.എന്‍.എസ്.എസ് ക്ലസ്റ്റര്‍ കണ്‍വീനര്‍ അനില്‍കുമാര്‍ കെ.പി, ദയാനന്ദന്‍ എ.ഡി., ബാവ കൊന്നേങ്കണ്ടി, എന്‍ എസ് എസ് ലീഡര്‍ നിയ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പ്രദീപന്‍ സ്വാഗതവും ലസിത ടീച്ചര്‍ നന്ദിയും പറഞ്ഞു. പരിപാടിയില്‍ 50 എന്‍.എസ്.എസ് വളണ്ടിയര്‍മാരും അധ്യാപകരും ബയോ ഡൈവേഴ്‌സിറ്റി വളണ്ടിയര്‍മാരും നാട്ടുകാരും പങ്കെടുത്തു.