ആപത്ഘട്ടങ്ങളില്‍ മനോവീര്യത്തോടെ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാം; സന്നദ്ധം പരിശീലന പരിപാടയുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്
പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ ‘സന്നദ്ധം ‘ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ പതറാതെ കൃത്യമായ ഏകോപനത്തോടെയും ആപത്ഘട്ടങ്ങളില്‍ മറ്റുള്ളവരുമായി സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ മനോവീര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനായി നടത്തിയ പരിശീലന പരിപാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ മിഥുന്‍ മോഹന്‍.സി അധ്യക്ഷനായ ചടങ്ങില്‍ എന്‍.എസ്.എസ് വൊളന്റിയര്‍ ഊര്‍മിള സ്വാഗതം പറഞ്ഞു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍ ക്ലാസ്സ് നയിച്ചു.
ഫയര്‍മാന്‍മാരായ അരുണ്‍പ്രസാദ്, സജിത്ത്, ഹോംഗാര്‍ഡ് രാജേഷ് എന്നിവര്‍ പങ്കെടുത്ത പരിശീലന പരിപാടിക്ക് പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി പ്രേംനിഷ ആശംസയും, എന്‍.എസ്.എസ് വൊളന്റിയര്‍ അവന്തിക നന്ദിയും പറഞ്ഞു.