ഇരുവഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥി മരണപ്പെട്ടു
പൂനൂര്: മുക്കം ഇരുവഞ്ഞിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട പതിനേഴുകാരന് ചികിത്സയിലിരിക്കെ മരണപ്പെട്ടു. പാലക്കാട് സ്വദേശി മിദ്ലാജാണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരത്തോടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മിദ്ലാജ് ഇന്ന് പുലര്‍ച്ചെയാണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകുന്നേരം 3.30തോടുകൂടിയാണ് മിദ്ലാജ് ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുകളുമായി നീന്തുന്നതിനിടെ വെന്റ് പൈപ്പ് പാലത്തിന് സമീപത്തുവെച്ചായിരുന്നു സംഭവം. തുടര്‍ന്ന് നാട്ടുകാരും മുക്കം ഫയര്‍ റെസ്ക്യൂ സ്കൂബ ടീം അംഗങ്ങളും തിരിച്ചില്‍ നടത്തിയാണ് മിദ്ലാജിനെ കണ്ടെത്തിയത്.
തുടര്‍ന്ന് മണാശ്ശേരി സ്വകാര്യ മെഡിക്കല്‍ കോളേജിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. പൂനൂര് മങ്ങാട് ദാറുല്‍ അമാന്‍ കോളേജ് വിദ്യാര്‍ത്ഥിയാണ് മിദ്ലാജ്.