അതിശക്തമായ കാറ്റ്; കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു


കീഴരിയൂര്‍: ഇന്ന് രാവിലെ വീശിയടിച്ച അതിശക്തമായ കാറ്റില്‍ കീഴരിയൂരില്‍ മരങ്ങള്‍ കടപുഴകി വീണു. അണ്ടിച്ചേരി താഴെ, എളമ്പിലാട്ട് താഴെ എന്നിവിടങ്ങളിലാണ് മരങ്ങള്‍ വീണത്.

അണ്ടിച്ചേരി താഴെ കൈന്‍ഡ് പാലിയേറ്റീവിന് സമീപം രാവിലെ 11മണിയോടെയാണ് പ്ലാവ് കടപുഴകി റോഡിലേക്ക് വീണത്. ഇതോടെ ഈ വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് പ്ലാവ് മുറിച്ചുമാറ്റുകയായിരുന്നു.

എളമ്പിലാട്ട് താഴെ ഇലക്ട്രിക് ലൈനില്‍ കവുങ്ങ് വീഴുകയായിരുന്നു. ആ ഭാഗത്തേക്കുള്ള വൈദ്യുത വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കവുങ്ങ് മുറിച്ചുമാറ്റാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചുണ്ടെന്നാണ് ലഭിക്കുന്ന വിവരം.