കീഴരിയൂരില്‍ തെരുവുനായ ആക്രമണം; അമ്മയ്ക്കും മകനും പരിക്ക്
കീഴിരിയൂര്: കീഴരിയുരില്‍ തെരുവുനായയുടെ കടിയേറ്റ് രണ്ടു പേര്‍ക്ക് പരിക്ക്. ചെട്ട്യാം തറേമ്മല് ഷീബ (46) മകന് നന്തു (28) എന്നിവര്‍ക്കാണ് ഇന്ന് രാവിലെ കടിയേറ്റത്.
മുറ്റമടിക്കുകയായിരുന്ന ഷീബയെയാണ് ആദ്യം കടിച്ചത്. പിന്നീട് മകനേയും നായ ആക്രമിക്കുകയായിരുന്നു. ചുവന്ന കളറുളള മുഖത്ത് കറുപ്പു നിറമുളള നായയാണ് ഇവരെ കടിച്ചത്. പരിക്കേറ്റ ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരിക്കുകയാണ്.
കീഴരീയൂര്‍ പഞ്ചായത്തിന്റെ വിവിധയിടങ്ങളില്‍ തെരുവ് നായ ശല്യം രൂക്ഷമാണ്. പുറത്തിറങ്ങിയാല്‍ ആക്രമിക്കുന്ന തെരുവ് നായകളെ പേടിച്ചിരിക്കുകയാണ് നാട്ടുകാര്‍.