പ്രകാശം പരത്താന്‍ പെണ്‍കരുത്ത്; മൂടാടിയില്‍ തെരുവുവിളക്കുകള്‍ ഇനി വനിതകള്‍ പരിപാലിക്കും
മൂടാടി: മൂടാടിയില്‍ തെരുവുവിളക്കുകള്‍ ഇനി വനിതകള്‍ പരിപാലിക്കും. മൂടാടി ഗ്രാമപഞ്ചായത്തിലെ തെരുവുവിളക്ക് പരിപാലനം കുടുംബശ്രീ യൂണിറ്റുകള്‍ ഏറ്റെടുക്കുകയാണ്.
മിഴി ചിമ്മുന്ന തെരുവുവിളക്കുകളെ പറ്റിയുള്ള ചര്‍ച്ചകള്‍ക് വിരാമമിടാനാണ് കുടുംബശ്രീ ഗ്രൂപ്പുകളെ രംഗത്തിറക്കുന്നതെന്ന് പ്രസിഡന്റ് സി.കെ.ശ്രീകുമാര്‍ അറിയിച്ചു. പഞ്ചായത്തിലെ 20 വനിതകള്‍ക്കാണ് എല്‍.ഇ.ഡി തെരുവുവിളക്ക് റിപ്പയര്‍ പരിശീലനം നല്‍കിയത് 15 ദിവസം നീണ്ടു നിന്ന ട്രെയിനിംഗായിരുന്നു. കുടുംബശ്രീ ജില്ലാ മിഷന്‍ എം.പാനല്‍ ചെയ്ത പെരുവണ്ണാമുഴി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡോ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള എം.ഡിജിറ്റല്‍ കമ്പനിയാണ് പരിശീലനം നല്‍കിയത്.
കഴിഞ്ഞ വര്‍ഷത്തെ പദ്ധതിയില്‍ വാര്‍ഡ് 12-ല്‍ എല്‍.ഇ.ഡി ബള്‍ബ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരുന്നു ഇതിന്റ തുടര്‍ച്ചയായാണ് തെരുവുവിളക്ക് കൂടി റിപ്പയര്‍ ചെയ്യാന്‍ തീരുമാനിച്ചത്. തെരുവുവിളക് റിപ്പയര്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ കൃത്യമായി റിപ്പയര്‍ നടത്താത്തത് തദ്ദേശ സ്ഥാപനങ്ങള്‍ക്കും മെമ്പര്‍മാര്‍ക്കും വലിയ തലവേദനയായിരുന്നു. ഇതിനൊരു ശാശ്വത പരിഹാരമായി വനിതകളുടെ രംഗപ്രവേശനം മാറുമെന്നാണ് കരുതുന്നതെന്ന് പരിശീലനത്തിന് നേതൃത്വം നല്‍കിയ ഡോ. ജോണ്‍സണ്‍ പറഞ്ഞു.
വര്‍ഷങ്ങളായി സോളാര്‍ ലൈറ്റുകള്‍ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതിന് ദേശീയ അംഗീകാരം ലഭിച്ചയാളാണ് ഡോ.ജോണ്‍സണ്‍. പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ നിര്‍വ്വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എം.പി.അഖില അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.കെ. മോഹന്‍, റഫീഖ് പുത്തലത്ത്, ഡോ.ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു അസിസ്റ്റന്റ് സെക്രട്ടി ടി.ഗിരീഷ് കുമാര്‍ സ്വാഗതവും സെക്രട്ടറി എം.ഗിരിഷ് നന്ദിയും പറഞ്ഞു.