കടിയേറ്റത് പത്തോളം പേർക്ക്; എലത്തൂരിൽ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ, ജാഗ്രത പാലിക്കണം


Advertisement

എലത്തൂർ: എലത്തൂരിൽ തെരുവുനായയുടെ കടിയേറ്റ് നിരവധി പേർക്ക് പരിക്ക്. വിദ്യാർത്ഥി ഉൾപ്പെടെ പത്തോളം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി. നായയുടെ കടിയേറ്റ മുഴുവൻ ആളുകളും പ്രതിരോധ കുത്തിവെപ്പെടുക്കണമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

Advertisement

ഇന്നലെ എലത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരം, മാട്ടു വയൽഭാഗം, നാളികേര കോപ്ലക്സ് ഭാഗം, കോട്ടേടത്ത് ബസാർ, ചെട്ടികുളം എന്നിവിടങ്ങളിലുള്ളവർക്കാണ് തെരുനുനായയുടെ ആക്രമണത്തിൽ കടിയേറ്റത്. ഇവർ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലും കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ബീച്ച് ആശുപത്രിയിലുമായി ചികിത്സതേടി. കോർപറേഷനിൽ നിന്നെ ത്തിയ പ്രത്യേക സംഘം മണി കുറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ വൈകിട്ട് ഏഴോടെ എസ്. കെ ബസാറിൽനിന്ന് നായയെ പിടികൂടി എബിസി സെന്ററിലേക്ക് മാറ്റി.

Advertisement

പേവിഷബാധ സ്ഥിരീകരിച്ച നായ മറ്റ് നായ്ക്കളെ കടിച്ചിട്ടുണ്ടോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്. അതിനാൽ തെരുവുനായ ആക്രമണം നേരിട്ട എല്ലാവരും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Advertisement

Summary: Stray dog ​​that attacked people in Elathur has rabies