തിക്കോടി കോഴിപ്പുറത്ത് തെരുവുനായ ആക്രമണം; അഞ്ചുപേര്‍ക്ക് കടിയേറ്റു


തിക്കോടി: കോഴിപ്പുറത്ത് തെരുവുനായ ആക്രമണം. ഇന്ന് രാവിലെ കോഴിപ്പുറം ബസ്റ്റോപ്പിന് പരിസരത്താണ് സംഭവം.

കുറ്റിയില്‍ റീന, വള്ളിയത്ത് അവിനാഷ്, മൊയ്യോത്ത് ശാന്ത, പ്രീത മൊയ്യോത്ത്, കേളോത്ത് കീര്‍ത്തന എന്നിവര്‍ക്കാണ് കടിയേറ്റത്. മൊയ്യോത്ത് ശാന്തയുടെ വീട്ടിലെ പശുവിനെയും നായ ആക്രമിച്ചു.

പരിക്കേറ്റ എല്ലാവരേയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. നായയെ നാട്ടുകാര്‍ അടിച്ചുകൊന്നു.