ഓടിനടന്ന് പരാക്രമണം; പേരാമ്പ്ര ബസ്റ്റാന്റിനു സമീപം പതിനൊന്നുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു
പേരാമ്പ്ര: പേരാമ്പ്രയില്‍ തെരുവുനായയുടെ ആക്രമണത്തില്‍ 11 പേര്‍ക്ക് പരിക്ക്. പേരാമ്പ്ര ബസ്റ്റാന്റിനു സമീപം ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ പേരാമ്പ്ര സ്വദേശികളായ ഗീത(52), നെല്യാടിക്കണ്ടി പ്രകാശന്‍ (52), കുന്നിയോട്ടുകണ്ടി ശ്രീധരന്‍(55) എന്നിവര്‍ക്കും സബീല്‍ കുറ്റ്യാടി, ഷീന(40) മുതുവണ്ണാച്ച, കൃഷ്ണവേണി (20) കാരയാട്, വിജയന്‍(45) കായണ്ണ, ബാബു(60) ആവള, അശോകന്‍ (60) കൂത്താളി, ലിജി മുതുകാട്, ജോയ് (60) പെരുവണ്ണാമൂഴി തുടങ്ങിയവര്‍ക്കുമാണ് കടിയേറ്റത്.
ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രഥമിക ചികിത്സയ്ക്കു ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റി.
പ്രദേശത്താകെ തെരുവുനായ ശല്യം വര്‍ദ്ധിച്ചതായും നായയുടെ ആക്രമണത്തില്‍ പലപ്പോഴായി നിരവധിപേര്‍ക്ക് പരിക്ക് പറ്റിയതായും നാട്ടുകാര്‍ പറഞ്ഞു. വാഹനങ്ങള്‍ക്കു മുന്നിലൂടെ പോലും ഒരു ഭയപ്പാടുമില്ലാതെയാണ് നായകള്‍ നടന്നു പോവുന്നതെന്നും അറിയിച്ചു.
summary: 11 people injured in stray dog attack in perambra