വളയത്ത് പ്ലാസ്റ്റിക് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ സ്റ്റീല്‍ ബോംബുകള്‍


Advertisement

വളയം: ചെക്ക്യാട് വില്ലേജ് ഓഫീസ് പരിസരത്ത് നിന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. രണ്ട് സ്റ്റീല്‍ ബോംബുകളാണ് പ്ലാസ്റ്റിക് ബക്കറ്റിലാക്കി സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് ബോംബുകള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

Advertisement

ചെക്യാട് വില്ലേജ് ഓഫീസ് പരിസരത്ത് ഇടവഴിയിലാണ് ബക്കറ്റില്‍ സൂക്ഷിച്ച നിലയില്‍ രണ്ട് സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തിയത്. വളയം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു. ബോംബുകള്‍ നിര്‍വീര്യമാക്കിയതായി വളയം പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

Advertisement

Advertisement