വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടി കൊല്ലം സ്വദേശി ശ്രീകാന്ത്
കൊയിലാണ്ടി: വിശിഷ്ടസേവനത്തിനുള്ള മുഖ്യമന്ത്രിയുടെ 2024ലെ പൊലീസ് മെഡല്‍ നേടി കൊയിലാണ്ടി കൊല്ലം സ്വദേശി ശ്രീകാന്ത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറാണ് ശ്രീകാന്ത്.
ഇരുപതുവര്‍ഷത്തോളമായി സര്‍വ്വീസിലുണ്ട്. നിരവധി കേസുകളുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടുണ്ട്. നടക്കാവ് പൊലീസ് സ്റ്റേഷനില്‍ സര്‍വ്വീസിലിരിക്കെ നൈജീരിയന്‍ പൗരന്‍ പ്രതിയായ ലഹരിക്കേസിലടക്കം അന്വേഷണ രംഗത്തുണ്ടായിരുന്നു.
ആനക്കുളം മേനോക്കി വീട്ടില്‍ രാമകൃഷ്ണന്‍ നായരുടെയും രുഗ്മിണിയുടെയും മകനാണ്. ഭാര്യ: ശ്രീജിഷ തലശ്ശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ നേഴ്‌സാണ്. മക്കള്‍: അദ്യുദ് കൃഷ്ണ, ആദിശ്രീ.