കരുതിയിരിക്കാം ഈ അപകടകാരിയെ; ലോക കൊതുക് ദിനാചരണത്തിന്റെ ഭാഗമായി ബോധവര്‍ക്കരണവും പോസ്റ്റര്‍ വിതരണവും നടത്തി നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍


കൊയിലാണ്ടി: ലോക കൊതുകുദിനാചാരണത്തിന്റെ ഭാഗമായി നോട്ടീസ് വിതരണവും ബോധവല്‍ക്കരണവും സംഘടിപ്പിച്ച് നടുവത്തൂര്‍ ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

പെണ്‍ കൊതുകുകള്‍ മനുഷ്യര്‍ക്കിടയില്‍ മലേറിയ പകര്‍ത്തുന്നുവെന്ന് 1897 ല്‍ ബ്രിട്ടീഷ് ഡോക്ടര്‍ സര്‍ റൊണാള്‍ഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. കൊതുകുവഴി പകരുന്ന രോഗങ്ങള്‍ക്കെതിരെ പോരാടുവാന്‍ ജനങ്ങളെ സജ്ജമാക്കുക, കൊതുക് നിയന്ത്രണ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.

കീഴരിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ നിര്‍മ്മല ടീച്ചര്‍ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു. ഗൈഡ്‌സ് യൂണിറ്റ് അംഗം ദേവനന്ദ പി.പി, ഭാവന ബാലകൃഷ്ണന്‍, അര്‍ച്ചന പി.എം എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Description: Sri Vasudeva Ashrama Govt Higher Secondary School, conducted awareness raising and poster distribution as part of World Mosquito Day