ദേശഭക്തിഗാനങ്ങള്‍, നൃത്തശില്പം, ഫ്‌ലാഷ്‌മോബ് തുടങ്ങി നിരവധി പരിപാടികള്‍; സ്വാതന്ത്രദിനം ആഘോഷിച്ച് വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍


Advertisement

നടുവത്തൂര്‍: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ച് ശ്രീ വാസുദേവ ആശ്രമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗൈഡ്‌സ് യൂണിറ്റും എന്‍.എസ്.എസ് യൂണിറ്റും. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ അമ്പിളി കെ.കെ പതാക ഉയര്‍ത്തി.

Advertisement

എന്‍.എസ്.എസ് യൂണിറ്റും ഗൈഡ്‌സ് യൂണിറ്റും സംയുക്തമായി ദേശഭക്തിഗാനങ്ങള്‍, നൃത്തശില്പം, ഫ്‌ലാഷ്‌മോബ് തുടങ്ങിയവ അവതരിപ്പിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സോളമന്‍ ബേബി, ഗൈഡ്‌സ് ക്യാപ്റ്റന്‍ ശില്‍പ .സി ,ഗൈഡ്‌സ് ലീഡര്‍ ദേവപ്രിയ എം.എം, എന്‍.എസ്.എസ് ലീഡര്‍ അഞ്ജന സുരേഷ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Advertisement
Advertisement